ETV Bharat / sitara

പത്ത് ലക്ഷത്തില്‍ ഒരാളാണ് നീ, അമൃതക്ക് പിറന്നാള്‍ ആശംസിച്ച് അഭിരാമി - singer amrutha suresh birthday

സഹോദരിയും ഉറ്റ സുഹൃത്തുമായ ചേച്ചിക്ക് സ്‌നേഹവും നന്ദിയും പറഞ്ഞാണ് അഭിരാമി ആശംസകള്‍ അറിയിച്ചിരിക്കുന്നത്

അമൃതക്ക് പിറന്നാള്‍ ആശംസിച്ച് അഭിരാമി  singer amrutha suresh  singer amrutha suresh birthday  അമൃത സുരേഷ് പിറന്നാള്‍
പത്ത് ലക്ഷത്തില്‍ ഒരാളാണ് നീ, അമൃതക്ക് പിറന്നാള്‍ ആശംസിച്ച് അഭിരാമി
author img

By

Published : Aug 2, 2020, 7:49 PM IST

യുവഗായകരില്‍ ശ്രദ്ധേയയാണ് റിയാലിറ്റി ഷോകളിലൂടെ പിന്നണി ഗാനരംഗത്ത് എത്തി മനോഹരമായ ഒരുപിടി ഗാനങ്ങള്‍ മലയാളിക്ക് നല്‍കിയ അമൃത സുരേഷ്. അമൃതയുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് പിറന്നാള്‍ ആശംസിച്ചിരിക്കുകയാണ് സഹോദരി അഭിരാമി. തന്‍റെ സഹോദരിയും ഉറ്റ സുഹൃത്തുമായ ചേച്ചിക്ക് സ്‌നേഹവും നന്ദിയും പറഞ്ഞാണ് അഭിരാമി ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

'ഹാപ്പി ബര്‍ത്ത്ഡേ മൈ ഡിയറസ്റ്റ് കണ്‍മണി. സത്യം പറയാലോ, ദശലക്ഷത്തില്‍ ഒരാളാണ് നീ... തിന്മയുടെയും നന്മയുടെയും കൃത്യമായ കൂടിച്ചേരലാണ്. പക്ഷെ എന്തൊക്കെ പറഞ്ഞാലും, നീയെന്‍റെ സഹോദരിയും ഉറ്റസുഹൃത്തും ആയിരുന്നില്ലെങ്കില്‍ എന്‍റെ ജീവിതം എങ്ങനെയായേനെ ബിഗ് ബോസ്? ഞാന്‍ തെണ്ടി തിരിഞ്ഞ് നടന്നേനെ... ഞാന്‍ മാത്രല്ല കുറെ പേര്... ജീവിതത്തില്‍ വളര്‍ച്ചയുണ്ടായപ്പോള്‍ ആ യാത്രയില്‍ കരങ്ങള്‍ ചേര്‍ത്തുപിടിച്ചതിന് നന്ദി. വളരെ കുറച്ചുപേര്‍ക്ക് മാത്രമേ ഇത് ചെയ്യാന്‍ കഴിയൂ... നീ വളരെ നിസ്വാര്‍ഥയാണ്, സ്നേഹിക്കുന്ന, ഒരുപാട് കഴിവുകളുള്ള, ദൈവഭയമുള്ള ആളാണ്. നിങ്ങള്‍ ഒരു നക്ഷത്രമാണ് എനിക്ക് എല്ലാമെല്ലാമാണ്. എനിക്ക് എപ്പോഴും നിങ്ങളുടെ പിന്തുണയുണ്ടാകും. എന്‍റേത് നിനക്കും ലഭിച്ചുവെന്ന് അറിയാം. ജനിച്ചത് മുതല്‍ എന്‍റെ ഏറ്റവും നല്ല സുഹൃത്തിന്... സുഹൃത്ത് ദിനാശംസകള്‍ കൂടി. ഇനിയും നിരവധി വര്‍ഷങ്ങള്‍ക്ക് സ്‌നേഹവും വഴക്കുകളും, വിജയങ്ങളും ആശംസിക്കുന്നു..... ഉമ്മ കണ്‍മണി'

ഇരുവരും ചേര്‍ന്ന് നടത്തുന്ന അമൃതം ഗമയ ബാന്‍റ് വലിയ വിജയാണ്. ചേച്ചിയോടൊുപ്പം ചേര്‍ന്ന് അഭിരാമിയും സ്റ്റേജ് ഷോകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അടുത്തിടെ റിലീസ് ചെയ്ത സൂഫിയും സുജാതയിലെയും 'അല്‍ഹംദുലില്ലാഹ്' ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.