Siddique son getting married: നടന്‍ സിദ്ദീഖിന്‍റെ മകന്‍ ഷഹീന്‍ സിദ്ദീഖ് വിവാഹിതനാകുന്നു. ഷഹീന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഡോക്‌ടര്‍ അമൃത ദാസിനെയാണ് ഷഹീന്‍ വിവാഹം കഴിക്കുക. ഇരുവരുടെയും വിവാഹ നിശ്ചയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണിപ്പോള്‍.
- " class="align-text-top noRightClick twitterSection" data="
">
Siddique son engagement photos: ഷഹീന്‍ തന്നെയാണ് വിവാഹ നിശ്ചയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. മോതിരം അണിയിക്കുന്നതിന്‍റെയും അതിന് ശേഷമുള്ള ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഒരേ നിറത്തിലുള്ള വസ്‌ത്രങ്ങള്‍ അണിഞ്ഞാണ് ഇരുവരും ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടത്. ഫെബ്രുവരി 22നായിരുന്നു വിവാഹ നിശ്ചയം.
- " class="align-text-top noRightClick twitterSection" data="
">
Shaheen Siddique movies: 'കസബ', 'ടേക്ക് ഓഫ്', 'ഒരു കുട്ടനാടന്‍ വ്‌ളോഗ്', 'വിജയ് സൂപ്പറും പൗര്‍ണമിയും' തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഷഹീന്‍ അഭിനയിച്ചിട്ടുണ്ട്. സലീം അഹമ്മദിന്‍റെ 'പത്തേമ്മാരി'യിലൂടെയാണ് ഷഹീന്‍ വെള്ളിത്തിരയിലെത്തുന്നത്. 'അമ്പലമുക്കിലെ വിശേഷങ്ങള്‍' ആണ് ഷഹീന്‍റേതായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം.
Also Read: 'അവള്‍ക്ക് ലോകത്തോട് പറയാന്‍ ഒരു കഥ ഉണ്ട്'; ചര്‍ച്ചയായി വിദ്യാ ബാലന്‍റെ മാധ്യമപ്രവര്‍ത്തനം