എറണാകുളം: പ്രേക്ഷകര്‍ ഏറെ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്ന സിനിമയാണ് മാരി സെല്‍വരാജ്-ധനുഷ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന കര്‍ണന്‍. പരിയേറും പെരുമാൾ എന്ന സിനിമയ്‌ക്ക് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് കർണൻ. സിനിമയിൽ നടൻ ധനുഷിന്‍റെ രംഗങ്ങൾ എല്ലാം ചിത്രീകരിച്ച് കഴിഞ്ഞു. ഇപ്പോൾ ധനുഷ് ആനന്ദ്.എൽ.റായ്‌യുടെ 'അത്രേങ്കി രേ' എന്ന ഹിന്ദി സിനിമയുടെ ഷൂട്ടിങ് തിരക്കുകളിലാണ്.
കർണൻ സിനിമയുടെ പൂര്‍ത്തികരിക്കാന്‍ ബാക്കിയുള്ള ഭാഗങ്ങള്‍ നവംബര്‍ 25 മുതല്‍ ഷൂട്ട് ചെയ്‌ത് തുടങ്ങും. സിനിമക്കായി ഇനി അഞ്ച് ദിവസത്തെ ഷൂട്ടിങ് കൂടി ആവശ്യമുണ്ട്. പരിയേറും പെരുമാൾ സിനിമയിലെ പ്രിൻസിപ്പല്‍ കഥാപാത്രമായും സൂരറൈ പോട്രു സിനിമയിൽ മാരന്‍റെ അച്ഛനായും അഭിനയ മികവ് തെളിയിച്ച 'പൂ' രാമു കര്‍ണന്‍റെ അവസാന ഘട്ട ചിത്രീകരണത്തില്‍ ഭാഗമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
വി ക്രിയേഷൻസിന്‍റെ ബാനറിൽ കലൈപുലി എസ്.ധാനു നിർമിക്കുന്ന ഈ ചിത്രത്തിൽ രജീഷ് വിജയനാണ് നായിക. കൂടാതെ നടൻ ലാൽ, ഛായാഗ്രഹനും നടനുമായ നടരാജൻ സുബ്രമണ്യൻ, യോഗി ബാബു എന്നിവരും അഭിനയിച്ചിട്ടുണ്ട്. സന്തോഷ് നാരായണനാണ് സിനിമയുടെ സംഗീതം ഒരുക്കുന്നത്.