താരസംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടനം കഴിഞ്ഞ ദിവസമാണ് കൊച്ചി കലൂരില്‍ നടന്നത്. ആസ്ഥാന മന്ദിരം താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്‌തത്. ഈ ചടങ്ങിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിരുന്നു. ഉദ്ഘാടന ചടങ്ങില്‍ വേദിയുടെ അരികില്‍ അമ്മ എക്‌സിക്യൂട്ടീവിലെ വനിതാ അംഗങ്ങളായ രചന നാരായണന്‍കുട്ടിയും ഹണി റോസും ഇരിപ്പിടം ഇല്ലാതെ നില്‍ക്കുന്ന ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അമ്മ സംഘടനക്കകത്തെ പുരുഷാധിപത്യമാണ് ഈ ഫോട്ടോയില്‍ നിന്നും തെളിയുന്നതെന്നാണ് ഭൂരിപക്ഷം അഭിപ്രായപ്പെടുന്നത്. ഇതേ ഫോട്ടോ പങ്കുവെച്ച് 'വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങള്‍' എന്നാണ് സംവിധായകന്‍ ആഷിഖ് അബു സിനിമകളുടെ എഡിറ്ററായ സൈജു ശ്രീധരന്‍ കുറിച്ചത്. മമ്മൂട്ടി, മോഹന്‍ലാല്‍, ജഗദീഷ്, മുകേഷ്, ഗണേഷ് കുമാര്‍, ഇടവേള ബാബു, സിദ്ധീഖ് എന്നിവരാണ് ഉദ്ഘാടന വേദിയിലുണ്ടായിരുന്നത്.
-
"വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങൾ."
Posted by Saiju Sreedharan on Saturday, February 6, 2021
"വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങൾ."
Posted by Saiju Sreedharan on Saturday, February 6, 2021
"വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങൾ."
Posted by Saiju Sreedharan on Saturday, February 6, 2021