ഒമര്‍ ലുലു ചിത്രം അഡാറ് ലവ്വിലൂടെ ശ്രദ്ധ നേടിയ നടി റോഷ്നി ആന്‍ റോയ്യും അങ്കമാലി ഡയറീസിലൂടെ അഭിനയരംഗത്തെത്തിയ നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസും വിവാഹിതരായി. ഇരുവരും ഏറെ നാളുകളായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസം ആലുവ സെന്റ് ആന്‍സ് പള്ളിയില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഇരുവരും വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. റോസ് സില്‍ക്ക് നിറത്തിലുള്ള ഗൗണാണ് റോഷ്ന അണിഞ്ഞത്. ആഷ് കളര്‍ സൂട്ടും കോട്ടും അണിഞ്ഞാണ് കിച്ചു എത്തിയത്.
- " class="align-text-top noRightClick twitterSection" data="
">
- " class="align-text-top noRightClick twitterSection" data="
">
വിവാഹത്തിന് മുന്നോടിയായുള്ള ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങളും റോഷ്ന പങ്കുവെച്ചിരുന്നു. നടി അനാര്‍ക്കലി മരിക്കാറും റോഷ്നയുടെ ബ്രൈഡല്‍ സ്ക്വാഡിലുണ്ടായിരുന്നു. സെപ്റ്റംബര്‍ അവസാനമാണ് റോഷ്നയുടേയും കിച്ചുവിന്റെയും വിവാഹനിശ്ചയം കഴിയുന്നത്. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, സുല്‍, ധമാക്ക എന്നിവയാണ് റോഷ്നയുടെ മറ്റ് സിനിമകള്‍.
- " class="align-text-top noRightClick twitterSection" data="
">
- " class="align-text-top noRightClick twitterSection" data="
">
തണ്ണീര്‍ മത്തന്‍ ദിനങ്ങളാണ് കിച്ചുവിന്റെ മറ്റൊരു ചിത്രം. പോത്ത് വര്‍ക്കി എന്ന കഥാപാത്രമായാണ് കിച്ചു അങ്കമാലി ഡയറീസില്‍ എത്തിയത്. ടിനു പാപ്പച്ചന് സംവിധാനം ചെയ്യുന്ന അജഗജാന്തരം സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് കിച്ചു. എആര്‍ആര്‍ എന്ന മേക്കപ്പ്, സ്റ്റൈലിങ് സ്റ്റുഡിയോ നടത്തി വരികയാണ് റോഷ്ന ഇപ്പോള്‍.