ETV Bharat / sitara

സാമന്തയും നാഗചൈതന്യയും വേർപിരിയുന്നു ; കുടുംബ കോടതിയെ സമീപിച്ചെന്ന് റിപ്പോര്‍ട്ട് - നാഗചൈതന്യ വിവാഹം സാമന്ത പുതിയ വാർത്ത

വിവാഹ മോചിതരാകാനുള്ള തീരുമാനം ഇരുവരും ഒന്നിച്ചെടുത്തെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Samantha akkineni  naga chaitanya latest news  naga chaitanya samantha news update  താരദമ്പതികൾ കുടുംബകോടതി വാർത്ത  സാമന്ത നാഗചൈത വിവാഹമോചനം വാർത്ത  samantha naga chaitanya divorce news update  naga chaitanya married samantha news update  naga chaitanya akkineni latest news  family court samantha naga chaitanya news  നാഗചൈതന്യ അക്കിനേനി വാർത്ത  നാഗചൈതന്യ വിവാഹം സാമന്ത പുതിയ വാർത്ത  സാമന്ത അക്കിനേനി സാമന്ത പ്രഭു വാർത്ത
സാമന്ത
author img

By

Published : Sep 11, 2021, 3:01 PM IST

പേരിന്‍റെ വാല് മുറിച്ചതിന് പിന്നാലെ തെന്നിന്ത്യൻ നടി സാമന്ത, നടൻ നാഗചൈതന്യയുമായി വേർപിരിയുന്നുവെന്ന് ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. എന്നാൽ, താരങ്ങളുടെ ഭാഗത്ത് നിന്നും വിഷയത്തിൽ പ്രതികരണമൊന്നുമുണ്ടായില്ല.

എന്നാല്‍ അഭ്യൂഹങ്ങള്‍ ശരിവയ്ക്കുകയാണ് ചില തെലുങ്ക് മാധ്യമങ്ങള്‍. വേർപിരിയാമെന്ന തീരുമാനം ഇരുവരും ഒന്നിച്ചെടുത്തുവെന്നും, ഇതിനായി കുടുംബ കോടതിയെ സമീപിച്ചെന്നുമാണ് വിവരം.

തെന്നിന്ത്യയൊട്ടാകെ ജനപ്രീതി നേടിയ താരജോഡികളാണ് നാഗചൈതന്യയും സാമന്തയും. 2017ലായിരുന്നു വിവാഹം. കരിയറിൽ കൂടുതൽ അവസരങ്ങൾ തേടാനായാണ് ബന്ധം വേർപിരിയുന്നതെന്ന് സൂചനയുണ്ട്.

ഈ വർഷം റിലീസ് ചെയ്‌ത ദി ഫാമിലി മാൻ സീസൺ 2ൽ രാജി എന്ന ശ്രീലങ്കൻ യുവതിയായുള്ള സാമന്തയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

Also Read: 'ദി ഫാമിലിമാന്‍ സീസണ്‍ 2' രാജിയുടെ പേരില്‍ അറിയപ്പെടാനാണ് തനിക്ക് ഇഷ്ടമെന്ന് മനോജ് ബാജ്‌പേയ്‌

കൂടാതെ, ദേവ്‌ മോഹനൊപ്പം സാമന്ത ശാകുന്തളം എന്ന ചിത്രത്തിന്‍റെയും ഭാഗമാകുന്നുണ്ട്. ആഴ്‌ചകൾക്ക് മുൻപ് തന്‍റെ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ സാമന്ത അക്കിനേനി എന്നതിന് പകരം സാമന്ത പ്രഭു എന്നാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് താരദമ്പതികൾ വേർപിരിയുന്നുവെന്ന അഭ്യൂഹങ്ങള്‍ ആരംഭിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.