ഹൈദരാബാദ്: രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച രജനികാന്തിന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്നും അദ്ദേഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. വെള്ളിയാഴ്‌ചയാണ് രക്തസമ്മർദത്തിൽ വ്യതിയാനമുണ്ടായതിനെ തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, വെള്ളിയാഴ്‌ച രാത്രിയിൽ നടന്‍റെ രക്തസമ്മർദ്ദം ഉയർന്നിരുന്നുവെങ്കിലും കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നിയന്ത്രണണത്തിലാണെന്ന് ഇന്ന് പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു. ഇന്ന് രജനികാന്തിനെ കൂടുതൽ പരിശോധനക്ക് വിധേയനാക്കും. ഈ മാസം 31ന് രജനികാന്തിന്‍റെ രാഷ്‌ട്രീയപാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
രജനികാന്തിന്‍റെ ആരോഗ്യനില നിരീക്ഷിച്ച് വരികയാണെന്ന് ആശുപത്രി അധികൃതര്‍ - രജനികാന്ത് ആശുപത്രിയിൽ വാർത്ത
വെള്ളിയാഴ്‌ച രാത്രിയിൽ രജനികാന്തിന്‍റെ രക്തസമ്മർദ്ദം ഉയർന്നിരുന്നുവെങ്കിലും കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നിയന്ത്രണണത്തിലാണെന്ന് ഇന്ന് പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു