ETV Bharat / sitara

തമിഴ്നാട് സര്‍ക്കാരിന് അഭിനന്ദനങ്ങളുമായി രജനീകാന്ത് - രജനീകാന്ത് ട്വീറ്റ്

വീഡിയോയില്‍ കന്ദ ഷഷ്ടി കവചം മ്ലേച്ഛമായ രീതിയില്‍ ഉപയോഗിച്ചത് കോടിക്കണക്കിന് തമിഴരെ വേദനിപ്പിച്ചുവെന്നും രജനീകാന്ത് ട്വീറ്റില്‍ കുറിച്ചു.

Rajini lauds TN govt's action against YouTube channel for spreading religious hatred  തമിഴ്നാട് സര്‍ക്കാരിന് അഭിനന്ദനങ്ങളുമായി രജനീകാന്ത്  രജനീകാന്ത് ട്വീറ്റ്  Rajini lauds TN govt's action against YouTube channel
മുരുകനെ അപമാനിച്ചവര്‍ക്കെതിരെ നടപടി സ്വീകരിച്ച തമിഴ്നാട് സര്‍ക്കാരിന് അഭിനന്ദനങ്ങളുമായി രജനീകാന്ത്
author img

By

Published : Jul 22, 2020, 3:51 PM IST

ചെന്നൈ: ഹിന്ദുമത വിശ്വാസികളുടെ ഇഷ്ട ദൈവം മുരുകനെ അപമാനിച്ച യുട്യൂബ് ചാനലിനെതിരെ നടപടിയെടുത്ത തമിഴ്നാട് സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ അറിയിച്ച് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ട്വീറ്റ് ചെയ്തു. വീഡിയോയില്‍ കന്ദ ഷഷ്ടി കവചം മ്ലേച്ഛമായ രീതിയില്‍ ഉപയോഗിച്ചത് കോടിക്കണക്കിന് തമിഴരെ വേദനിപ്പിച്ചുവെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു. ചാനലില്‍ നിന്ന് വീഡിയോകള്‍ അധികൃതര്‍ നീക്കം ചെയ്തതിനെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കന്ദ ഷഷ്ടി കവചത്തെ അപമാനിച്ചതിനെ താഴ്ന്ന പ്രവൃത്തിയെന്നാണ് രജനീകാന്ത് വിശേഷിപ്പിച്ചത്. തമിഴ്നാട്ടിൽ ഭഗവാൻ മുരുകനെ അവഹേളിച്ച കറുപ്പര്‍ കൂട്ടം യുക്തിവാദി സംഘത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.