ETV Bharat / sitara

'ആടുജീവിതം' അവസാനിപ്പിച്ച് അവര്‍ തിരിച്ചെത്തി

author img

By

Published : May 22, 2020, 10:42 AM IST

Updated : May 22, 2020, 11:14 AM IST

ഇന്നലെ രാത്രിയോടെ ജോര്‍ദാനില്‍ നിന്നും പുറപ്പെട്ട സംഘം രാവിലെ ഒമ്പത് മണിയോടെയാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ നെടുമ്പാശേരിയില്‍ എത്തിയത്. സംഘം ഇനി പതിനാല് ദിവസം ഫോര്‍ട്ട് കൊച്ചിയില്‍ നിരീക്ഷണത്തില്‍

ആടുജീവിതം സിനിമ  പൃഥ്വിരാജ് വാര്‍ത്തകള്‍  പൃഥ്വിരാജ് ഫാന്‍സ്  സംവിധായകന്‍ ബ്ലസി  ആടുജീവിതം ജോര്‍ദാന്‍ ഷൂട്ടിങ്  prithviraj-sukumaran news  aadujeevitham-crew-returns news  aadujeevitham-crew-returns-from-jordan-to-kerala
'ആടുജീവിതം' അവസാനിപ്പിച്ച് അവര്‍ തിരിച്ചെത്തി

കൊച്ചി: പ്രതിസന്ധികള്‍ക്കിടയിലും ആടുജീവിതം സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തീകരിച്ച് നായകന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലസിയും അടങ്ങുന്ന 58 അംഗ സംഘം കേരളത്തില്‍ തിരിച്ചെത്തി. ഇന്നലെ രാത്രിയോടെ ജോര്‍ദാനില്‍ നിന്നും പുറപ്പെട്ട സംഘം രാവിലെ ഒമ്പത് മണിയോടെയാണ് എത്തിയത്. വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി ജോർദാനിൽ നിന്നുള്ള എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ഡൽഹി വഴിയാണ് ഇവർ കൊച്ചിയിലെത്തിയത്. സംഘം ഇനി പതിനാല് ദിവസം ഫോര്‍ട്ട് കൊച്ചിയില്‍ നിരീക്ഷണത്തില്‍ കഴിയും. മാർച്ച് 15നാണ് പൃഥ്വിരാജും സംഘവും ജോർദാനിലെത്തിയത്. കൊവിഡ് പ്രതിസന്ധി മൂലം അവിടെ കുടുങ്ങിപോവുകയായിരുന്നു. തുടര്‍ന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലിനെ തുടര്‍ന്നാണ് സംഘം ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. ജോര്‍ദാനിലെ ഷൂട്ടിങ് ലൊക്കേഷനായ വാദി റൂം എന്ന മരുഭൂമിയില്‍ കുടുങ്ങിയ സംഘം പിന്നീട് ഫിലിം ചേംബറിന് ഇ മെയില്‍ അയക്കുകയും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായം തേടുകയുമായിരുന്നു. ജോര്‍ദാന്‍ ഭരണകൂടം ഇടപെട്ട് പൃഥ്വിരാജ് അടക്കമുളള സിനിമാ സംഘത്തെ സുരക്ഷിതയിടത്തേക്ക് മാറ്റി. പിന്നീട് ഏപ്രില്‍ 24 മുതല്‍ വീണ്ടും പ്രത്യേക അനുമതിയോടെ ഷൂട്ടിങ് പുനരാരംഭിക്കുകയും മേയ് 17ന് ചിത്രീകരണം പൂര്‍ത്തിയാക്കുകയും ചെയ്തു.

സിനിമയുടെ ജോര്‍ദാന്‍ ഷെഡ്യൂള്‍ പൂർത്തിയാക്കിയെന്ന് പൃഥ്വിരാജ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ബെന്യാമിന്‍റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് പൃഥ്വിരാജ്-ബ്ലസി കൂട്ടുകെട്ടില്‍ സിനിമ ഒരുങ്ങുന്നത്. ചിത്രത്തിലെ നജീബ് എന്ന കഥാപാത്രത്തിനായി പൃഥ്വിരാജ് 30 കിലോ ഭാരവും കുറച്ചിരുന്നു. സിനിമയുടെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ ചിത്രീകരിക്കാനായിരുന്നു സംഘം ജോര്‍ദാന്‍ മരുഭൂമിയിലെത്തിയത്. കൊവിഡ് സമയത്തും ഏറെ പ്രതിസന്ധികള്‍ തരണം ചെയ്താണ് ഷൂട്ടിങ് പൂര്‍ത്തിയാക്കി സംഘം നാട്ടിലേക്ക് എത്തിയത്. പൃഥ്വിരാജ് അടക്കമുളളവരെ കൊച്ചിയിലെ പെയ്‌ഡ് ക്വാറന്‍റൈന്‍ സെന്‍ററിലേക്ക് മാറ്റി.

ക്വാറന്‍റൈനില്‍ പോകേണ്ടി വന്നാലും മകന്‍ നാട്ടില്‍ തിരിച്ചെത്തിയാല്‍ സമാധാനമുണ്ടാവുമെന്നായിരുന്നു സംഘം മടങ്ങിവരുന്ന വിവരമറിഞ്ഞ പൃഥ്വിരാജിന്‍റെ അമ്മ മല്ലിക സുകുമാരന്‍ പറഞ്ഞത്. പൃഥ്വിരാജ് തിരിച്ചെത്തുന്നതിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് തങ്ങളെന്ന് വ്യക്തമാക്കി സുപ്രിയയും എത്തിയിരുന്നു. ഷൂട്ടിങിന് പാക്കപ്പായപ്പോള്‍ മുതല്‍ എത്രയും പെട്ടെന്ന് നാട്ടിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്.

Last Updated : May 22, 2020, 11:14 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.