തമിഴ് നടന്‍ വിജയ് നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്ന് ആദായനികുതി വകുപ്പ് അറിയിച്ചതിന് പിന്നാലെ വിജയ് ഒരോ സിനിമക്കും വാങ്ങിയ പ്രതിഫല തുകയുടെ വിവരങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ് വിജയിയുടെ അടുത്ത സുഹൃത്തായ നടി ഖുശ്ബു. ബിഗില്‍, മാസ്റ്റര്‍ എന്നീ ചിത്രങ്ങളുടെ പ്രതിഫലത്തിന് വിജയ് കൃത്യമായി നികുതിയടച്ചിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ഖുശ്ബുവിന്‍റെ പ്രതികരണം.
ബിഗിലിനായി വിജയ് 50 കോടിയാണ് പ്രതിഫലം വാങ്ങിയതെന്നും ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മാസ്റ്ററില്‍ അഭിനയിച്ചതിന് 80 കോടിയാണ് നടന്‍ വാങ്ങിയതെന്നും ഖുശ്ബു വ്യക്തമാക്കി. ഏപ്രില്‍ ഒമ്പതിനാണ് മാസ്റ്ററിന്‍റെ റിലീസ്. നികുതിയുടെ കാര്യത്തില്‍ വിജയ് യാതൊരു വിട്ടുവീഴ്ചയും നടത്തിയിട്ടില്ലെന്നും ഖുശ്ബു പറഞ്ഞു.
-
விசாரணை முடிந்தது: நடிகர் விஜயின் சம்பள விபரங்களை வருமானவரித்துறை வெளியிட்டது. #பிகில் படத்திற்கு ரூ.50 கோடி, #மாஸ்டர் திரைப்படத்திற்கு ரூ.80 கோடியை விஜய் சம்பளமாக பெற்றுள்ளார். 2 திரைப்பட வருவாய்க்கும் விஜய் முறையாக வரி செலுத்தியுள்ளர். Can we rest the case now?? pic.twitter.com/6SY2hoLOVT
— KhushbuSundar ❤️ (@khushsundar) March 13, 2020 " class="align-text-top noRightClick twitterSection" data="
">விசாரணை முடிந்தது: நடிகர் விஜயின் சம்பள விபரங்களை வருமானவரித்துறை வெளியிட்டது. #பிகில் படத்திற்கு ரூ.50 கோடி, #மாஸ்டர் திரைப்படத்திற்கு ரூ.80 கோடியை விஜய் சம்பளமாக பெற்றுள்ளார். 2 திரைப்பட வருவாய்க்கும் விஜய் முறையாக வரி செலுத்தியுள்ளர். Can we rest the case now?? pic.twitter.com/6SY2hoLOVT
— KhushbuSundar ❤️ (@khushsundar) March 13, 2020விசாரணை முடிந்தது: நடிகர் விஜயின் சம்பள விபரங்களை வருமானவரித்துறை வெளியிட்டது. #பிகில் படத்திற்கு ரூ.50 கோடி, #மாஸ்டர் திரைப்படத்திற்கு ரூ.80 கோடியை விஜய் சம்பளமாக பெற்றுள்ளார். 2 திரைப்பட வருவாய்க்கும் விஜய் முறையாக வரி செலுத்தியுள்ளர். Can we rest the case now?? pic.twitter.com/6SY2hoLOVT
— KhushbuSundar ❤️ (@khushsundar) March 13, 2020
മാസ്റ്ററിന്‍റെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ചായിരുന്നു വിജയിയെ ആദായനികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്തത്. ബിഗിലിന്‍റെ നിര്‍മാണത്തിന് പണം നല്‍കിയയാളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതിവകുപ്പ് നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 77 കോടി രൂപ പിടിച്ചെടുത്തിരുന്നു. ബിഗിലിന്‍റെ നിര്‍മാണകമ്പനിയുമായി ബന്ധപ്പെട്ട 20 ഇടങ്ങളിലും ആദായ നികുതിവകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഷൂട്ടിങ് നിര്‍ത്തിവെപ്പിച്ചായിരുന്നു തെരച്ചില്‍ നടന്നത്.
വിജയിയെ നീണ്ട 30 മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. എന്നാല്‍ പരിശോധന അവസാനിച്ചപ്പോള്‍ അനധികൃത സ്വത്ത് കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്കായിരുന്നില്ല.