ക്യാമറയെ തന്‍റെ ശരീരത്തിലെ ഒരു അവയവമായും ഫോട്ടോഗ്രഫിയെ ജീവശ്വാസമായും സ്നേഹിച്ചിരുന്ന വ്യക്തിയായിരുന്നു ശിവന്‍. ചരിത്രം പകര്‍ത്താന്‍ ഭാഗ്യം സിദ്ധിച്ച പ്രതിഭ.... ക്യാമറ ഒരു കൗതുക വസ്തുവല്ലെന്നും അതുകൊണ്ട് പല അത്ഭുതങ്ങളും ചെയ്യാന്‍ കഴിയുമെന്നും ശിവന്‍ തന്‍റെ ഫോട്ടോഗ്രഫി ജീവിതത്തിലൂടെ തെളിയിച്ചു.
- " class="align-text-top noRightClick twitterSection" data="">
അന്തരിച്ച ശിവനെക്കുറിച്ച് മകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഡോക്യുമെന്‍ററി 'ശിവനയന'ത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. കേരള മീഡിയ അക്കാഡമി നിർമിക്കുന്ന ഡോക്യുമെന്‍ററിയുടെ ട്രെയിലർ നടൻ പൃഥ്വിരാജ് ആണ് പുറത്തുവിട്ടത്.
ഫോട്ടോഗ്രഫി, സിനിമ സംവിധാനം, ഫോട്ടോ ജേർണലിസം എന്നീ മേഖലകളിലെ അഗ്രഗണ്യനായിരുന്നു ശിവൻ എന്നും അദ്ദേഹത്തെ അടുത്തറിയാമായിരുന്നുവെന്നത് ബഹുമതിയായി കാണുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു.
Also Read: മലയാള എഴുത്തിന്‍റെ 'ഇതിഹാസം'... തലതൊട്ടപ്പന്‍റെ ഓര്‍മയില്‍ കേരളം
ശിവന്‍റെ ജീവിതവും കലയും ആവിഷ്കരിക്കുന്ന ഡോക്യുമെന്‍ററിയിൽ പ്രിയദർശൻ, മോഹൻലാൽ, പൃഥ്വിരാജ്, മണിരത്നം തുടങ്ങിയ നിരവധി പ്രമുഖർ ഓർമകൾ പങ്കുവക്കുന്നുണ്ട്. മാധ്യമപ്രവർത്തകനായ വി.എസ് രാജേഷാണ് ഡോക്യുമെന്‍ററിയുടെ എഴുത്തും ഗവേഷണവും നിർമിച്ചിരിക്കുന്നത്.