ETV Bharat / sitara

പള്ളിച്ചട്ടമ്പിയായി ടൊവിനോ ; സംവിധായകന്‍ ഡിജോ ജോസ് ആന്‍റണി - ഡിജോ ജോസ് ആന്‍റണി

ക്വീനിന് ശേഷം സംവിധായകന്‍ ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തെത്തി

പള്ളിച്ചട്ടമ്പിയായി ടൊവിനോ ; സംവിധായകന്‍ ഡിജോ ജോസ് ആന്‍റണി
author img

By

Published : Jun 20, 2019, 6:25 AM IST

ക്വീനിന് ശേഷം സംവിധായകന്‍ ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. ബിഗ് ബജറ്റ് ചരിത്ര ഇതിഹാസത്തില്‍ ടൈറ്റില്‍ റോളിലെത്തുന്നത് നടന്‍ ടൊവിനോ തോമസാണ്. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. 'കേരളത്തിന്‍റെ നവോത്ഥാന ചരിത്രം പറയാതെവിട്ട ഒരു പ്രതിനായകന്‍റെ കഥ, നായകന്‍റെയും' എന്ന അടിക്കുറുപ്പോടെ ടൊവിനോ തന്നെയാണ് ചിത്രത്തിന്‍റെ പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. സ്വപ്‌ന പദ്ധതിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ടൊവിനോ വ്യക്തമാക്കി. ചിത്രം പ്രേക്ഷക ഹൃദയം കീഴടക്കുമെന്നും ടൊവിനോ കുറിച്ചു.

pallichattambi  first look poster  ടൊവിനോ തോമസ്  പള്ളിച്ചട്ടമ്പി  ഡിജോ ജോസ് ആന്‍റണി  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
ടൊവിനോ തോമസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

മലയാളത്തിലെ ഏറ്റവും വലിയ നിര്‍മ്മാണ കമ്പനിയായ ശ്രീ ഗോകുലം മൂവീസാണ് ചിത്രം നിര്‍മ്മിക്കുന്നത്. പഴശ്ശിരാജ, കമ്മാര സംഭവം, കായംകുളം കൊച്ചുണ്ണി എന്നീ ചരിത്ര സിനിമകള്‍ക്ക് ശേഷം ഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. എസ് സുരേഷ് ബാബുവാണ് പള്ളിച്ചട്ടമ്പിയുടെ തിരക്കഥയൊരുക്കുന്നത്. സുജിത് സാരംഗ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജേക്ക് ബിജോയ് ആണ് സംഗീതമൊരുക്കുന്നത്. ചിത്രം 2020ല്‍ പുറത്തിറങ്ങും.

Intro:Body:

intro

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.