ETV Bharat / sitara

സിനിമയുടെ വസന്തത്തിന് പാലക്കാട്ട് തുടക്കം

ലോക സിനിമകൾ കൂടുതൽ പ്രേക്ഷകരിലേക്കെത്തിക്കാൻ പ്രാദേശിക മേളകൾ സഹായിക്കുമെന്ന് ഉദ്ഘാടനപ്രസംഗത്തിൽ ജില്ലാ കലക്‌ടർ മൃൺമയീ ജോഷി ശശാങ്ക് പറഞ്ഞു

പാലക്കാട് സിനിമയുടെ വസന്തം വാർത്ത  സിനിമ പാലക്കാട് മേള വാർത്ത  പാലക്കാട് കേരള രാജ്യാന്തര ചലച്ചിത്രോത്സവം വാർത്ത  പാലക്കാട് ജില്ലാ കലക്‌ടർ മൃൺമയീ ജോഷി ശശാങ്ക് വാർത്ത  മൃൺമയീ ജോഷി ശശാങ്ക് ഐഎഫ്എഫ്കെ 2021 വാർത്ത  ഐഎഫ്എഫ്കെ 25 പുതിയ വാർത്ത  palakkodu iffk 2021 edition launched news  palakkodu iffk leg inauguration news latest  international film festival news
പാലക്കാട് സിനിമയുടെ വസന്തത്തിന് തുടക്കം
author img

By

Published : Mar 1, 2021, 9:39 PM IST

പാലക്കാട്: കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്‍റെ നാലാം ഘട്ടം പാലക്കാട് ആരംഭിച്ചു. സിനിമയുടെ വസന്തത്തിന് ജില്ലാ കലക്‌ടർ മൃൺമയീ ജോഷി ശശാങ്ക് തിരിതെളിയിച്ചു. അക്കാദമി ചെയർമാൻ കമൽ ചലച്ചിത്രോത്സവത്തിന് നാന്ദി കുറിച്ചു കൊണ്ടുള്ള പ്രഖ്യാപനം നടത്തിയതോടെയാണ് മേള ആരംഭിച്ചത്.

പ്രാദേശിക മേളകൾ ലോക സിനിമകളെ കൂടുതൽ പ്രേക്ഷകരിലേക്കെത്തിക്കാൻ സഹായിക്കുമെന്ന് മൃൺമയീ ജോഷി ശശാങ്ക് പറഞ്ഞു. തുടർന്ന് ഫെസ്റ്റിവൽ ബുള്ളറ്റിൻ ജില്ലാ കലക്‌ടർ പദ്മശ്രീ കലാമണ്ഡലം ശിവൻ നമ്പൂതിരിക്ക് നൽകി പ്രകാശനം ചെയ്തു. ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് പുരസ്‌കാരം നേടിയ ഴാങ് ലുക് ഗൊദാര്‍ദ് ഓൺലൈനിലൂടെ പ്രേക്ഷകരെ അഭിസംബോധന ചെയ്തു.

എൻഎഫ്‌ഡിസി മുൻ ഡയറക്‌ടർ പി.പരമേശ്വരൻ, കേരളാ ഫിലിം ചേംബർ മുൻ പ്രസിഡന്‍റ് കെ. നന്ദകുമാർ, ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ ബീന പോൾ, സെക്രട്ടറി അജോയ് ചന്ദ്രൻ, സംഘാടക സമിതി ജനറൽ കൺവീനർ ടി.ആർ അജയൻ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.