എറണാകുളം: ബിജു മേനോനും പാര്‍വതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളായ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ് പൂര്‍ത്തിയായി. ബോളിവുഡിലും തെന്നിന്ത്യയിലുമായി നിരവധി സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച സാനു ജോണ്‍ വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്‌ത സിനിമ കൂടിയാണ് ഈ പാര്‍വതി-ബിജു മേനോന്‍ സിനിമ. പാലായിലായിരുന്നു സിനിമയുടെ ഷൂട്ടിങ്. ഷറഫുദ്ദീന്‍, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ഒപിഎം ഡ്രീം മില്ലും സന്തോഷ്.ടി.കുരുവിളയുടെ മൂൺഷോട്ട് എന്‍റര്‍ടെയ്‌ന്‍മെന്‍റ്സും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്.
കൊവിഡിനെ തുടര്‍ന്ന് ലൊക്കേഷനില്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രങ്ങളോടെയുള്ള ചിത്രീകരണം കഠിനമായിരുന്നുവെന്ന് നിർമാതാവായ സന്തോഷ്.ടി.കുരുവിള പറഞ്ഞു. സർക്കാർ തലത്തിൽ നിന്ന് ലഭിച്ച ജാഗ്രത നിർദേശങ്ങൾ കൃത്യമായി ഷൂട്ടിങിന്‍റെ അവസാന ദിവസം വരെ പാലിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം ഫേസ്‍ബുക്കിൽ കുറിച്ചു. സിനിമയുടെ പ്രീ പ്രൊഡക്ഷൻ ആഗസ്റ്റ് ആദ്യവാരമാണ് ആരംഭിച്ചത്. പിന്നീട് പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കാന്‍ കൊവിഡ് കാരണം താല്‍കാലിക കാലതാമസം ഉണ്ടാവുകയായിരുന്നു.
-
ആരവങ്ങളില്ലാതെ ഒരു വലിയ ചിത്രം ഒരുക്കുക എന്നത് ഈ മഹാമാരിയുടെ കാലത്ത് വെല്ലുവിളി തന്നെയായിരുന്നു , ബിജു മേനോൻ ,പാർവ്വതി...
Posted by Santhosh T Kuruvilla on Sunday, 22 November 2020