മദ്രാസ്, കാല, കബാലി, സാർപട്ടാ പരമ്പരൈ തുടങ്ങിയ ചിത്രങ്ങളിലൂടെ, ഒരു കഥയ്‌ക്കപ്പുറം വ്യക്തമായ രാഷ്‌ട്രീയം പറഞ്ഞ സംവിധായകനാണ് പാ രഞ്ജിത്ത്.
ആമസോൺ പ്രൈമിൽ റിലീസ് ചെയ്‌ത ആര്യ ചിത്രം സാർപട്ടാ പരമ്പരൈക്ക് ശേഷം പാ രഞ്ജിത്ത് പുതിയ സിനിമയുടെ പണിപ്പുരയിലാണ്. സംവിധായകന്‍റെ അടുത്ത ചിത്രത്തിലെ നായകൻ തമിഴകത്തെ സൂപ്പർതാരം ചിയാൻ വിക്രമാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
Also Read: മാരി സെൽവരാജിന്‍റെ ചിത്രത്തിനായി കബഡി പരിശീലിച്ച് വമ്പൻ തയ്യാറെടുപ്പുകളോടെ ധ്രുവ് വിക്രം
വിക്രം- പാ രഞ്ജിത്ത് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ഒക്‌ടോബറിൽ ആരംഭിക്കുമെന്നാണ് ഏറ്റവും പുതിയ വാർത്ത. സാർപട്ടാ പരമ്പരൈയിൽ അണിനിരന്ന അഭിനേതാക്കളും ചിത്രത്തിൽ ഭാഗമാകുമെന്നും റിപ്പോർട്ടുകളുണ്ട്.
അതേ സമയം, വിക്രമിന്‍റേതായി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം പൊന്നിയൻ സെൽവൻ ആണ്. മണിരത്‌നത്തിന്‍റെ കരിയറിലെ തന്‍റെ ഏറ്റവും വലിയ ചിത്രമാണ് വമ്പൻ താരനിരയെ അണിനിരത്തി ഒരുക്കുന്ന പൊന്നിയൻ സെൽവൻ.