ETV Bharat / sitara

തിരസ്‌കരിക്കപ്പെട്ടവരുടെ സ്വപ്‌നങ്ങൾ; അമുതവാണന്‍റെ 'കോട്ട' ട്രെയിലറെത്തി

author img

By

Published : Nov 12, 2020, 7:31 PM IST

പി. അമുതവാണൻ സംവിധാനം ചെയ്യുന്ന കോട്ട ദീപാവലിക്ക് റിലീസിനെത്തും.

entertainment  തിരസ്‌കരിക്കപ്പെട്ടവരുടെ സ്വപ്‌നങ്ങൾ  അമുതവാണന്‍റെ കോട്ട  കോട്ട ട്രെയിലർ  പി അമുതവാണൻ സംവിധാനം  പിക്കർഫ്ലിക് ഇൻഡി ഫിലിം ഫെസ്റ്റിവൽ  kotta film trailer out'  p amuthavanam director  under privilged
അമുതവാണന്‍റെ കോട്ട

43 പുരസ്‌കാരങ്ങൾക്കൊപ്പം ഒട്ടനവധി ചലച്ചിത്രമേളകളിലേക്കും തെരഞ്ഞെടുക്കപ്പെട്ട തമിഴ് ചിത്രം 'കോട്ട'യുടെ ട്രെയിലർ പുറത്തിറങ്ങി. പി. അമുതവാണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചെല്ല, ആദിൽ, നിഹാരിക, സജി സുപർണ എന്നിവർ മുഖ്യവേഷത്തിൽ എത്തുന്നു. ഏറെ പ്രശംസ പിടിച്ചുപറ്റിയ ത്രില്ലർ ചിത്രം വെരുളിയിലൂടെയാണ് അമുതവാണൻ സംവിധാന രംഗത്തെത്തുന്നത്. തിരസ്‌കരിക്കപ്പെട്ട സമൂഹത്തിന്‍റെ പ്രതിനിധിയായ ഒരു കുട്ടിയുടെ സ്വപ്‌നങ്ങളിലൂടെ കോട്ട കടന്നുപോകുന്നു.

  • " class="align-text-top noRightClick twitterSection" data="">

ജിംനാസ്റ്റിക് ആകാൻ ആഗ്രഹിക്കുന്ന ആദിവാസി സമൂഹത്തിൽ നിന്നുള്ള ഒരു കുട്ടിയും സാമ്പത്തിക- സാമൂഹിക പ്രശ്‌നങ്ങളാൽ അവൻ നേരിടുന്ന പ്രതിസന്ധികളും ചിത്രം വിശദീകരിക്കുന്നു. കേരളത്തിലെ മണ്ണാർക്കാട് ഗ്രാമത്തിലായിരുന്നു കോട്ടയുടെ ചിത്രീകരണം. 2019 ഡിസംബറിൽ പിക്കർഫ്ലിക് ഇൻഡി ഫിലിം ഫെസ്റ്റിവലിലും ചിത്രം പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. നിരാലംബരായ സമൂഹത്തിന്‍റെ നേർക്കാഴ്‌ചയായ കോട്ട ദീപാവലി ദിനത്തിൽ റിലീസിനെത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.