ETV Bharat / sitara

അവിസ്മരണീയ നിമിഷങ്ങള്‍ സമ്മാനിച്ച് ഓസ്‌കർ വേദി - മികച്ച നടന്‍ വാക്കിന്‍ ഫീനിക്സ്

മികച്ച ചിത്രം പാരസൈറ്റ്, മികച്ച നടന്‍ വാക്കിന്‍ ഫീനിക്സ്, മികച്ച നടി റെനി സെല്‍വെഗര്‍, മികച്ച സംവിധായകന്‍ ബോന്‍ ജുന്‍ ഹോ.

oscar 2020  oscar 2020 latest news  അവിസ്മരണീയ നിമിഷങ്ങള്‍ സമ്മാനിച്ച് 92 ആം ഓസ്‌കറിന് സമാപനം  92 ആം ഓസ്‌കറിന് സമാപനം  ഓസ്കാര്‍  മികച്ച ചിത്രം പാരസൈറ്റ്  മികച്ച നടന്‍ വാക്കിന്‍ ഫീനിക്സ്  മികച്ച നടി റെനി സെല്‍വെഗര്‍
അവിസ്മരണീയ നിമിഷങ്ങള്‍ സമ്മാനിച്ച് 92 ആം ഓസ്‌കറിന് സമാപനം
author img

By

Published : Feb 10, 2020, 11:38 AM IST

തൊണ്ണൂറ് വര്‍ഷത്തെ ചരിത്രമെല്ലാം തിരുത്തിക്കുറിച്ച 92-ാം ഓസ്കാര്‍ പുരസ്കാര ദാന ചടങ്ങ് സമാപിച്ചു. ചരിത്രത്തില്‍ ആദ്യമായി ദക്ഷിണ കൊറിയന്‍ ചിത്രം ഓസ്‌കര്‍ അവാര്‍ഡ് ദാന ചടങ്ങ് അടക്കിവാണു. മികച്ച സിനിമക്കും മികച്ച അന്താരാഷ്ട്ര ചിത്രത്തിനും മികച്ച സംവിധായകനുമുള്ള അവാര്‍ഡുകള്‍ അടക്കം മൊത്തം നാല് അവാര്‍ഡുകളാണ് പാരസൈറ്റ് നേടിയത്. മികച്ച തിരക്കഥക്കാണ് നാലാമത്തെ അവാര്‍ഡ്. മികച്ച ചിത്രവും മികച്ച അന്താരാഷ്ട്ര ചിത്രത്തിനുമുള്ള പുരസ്‌കാരങ്ങള്‍ ഒന്നിച്ച് നേടുന്ന ആദ്യ ചിത്രമാണ് ബോന്‍ യൂന്‍ ഹോ സംവിധാനം ചെയ്ത പാരസൈറ്റ്.

ലോകമെങ്ങുമുള്ള ജോക്കര്‍ ആരാധകര്‍ പ്രതീക്ഷിച്ചതുപോലെ ജോക്കറിനെ വെള്ളിത്തിരയില്‍ അനശ്വരമാക്കിയ വാക്കിന്‍ ഫീനിക്‌സ് മികച്ച നടനായി. ഷോബിസ് ഇതിഹാസം ജ്യൂഡിയെ പുനരാവിഷ്‌കരിച്ച റെനെയ് സെല്‍വെഗറാണ് മികച്ച നടി. മികച്ച നടന് പുറമെ ജോക്കര്‍ ഒരു പുരസ്‌കാരം കൂടി സ്വന്തമക്കി. സംഗീതസംവിധാനത്തിനുളള പുരസ്ക്കാരമാണ് ജോക്കറിലൂടെ ഹില്‍ഡന്‍ ഗുഡ്‌നഡോട്ടിര്‍ നേടിയത്. പാരസൈറ്റിനും ജോക്കറിനും പുറമെ അവാര്‍ഡ് ദാന ചടങ്ങില്‍ തിളങ്ങി നിന്ന മറ്റൊരു ചിത്രം യുദ്ധത്തിന്‍റെ കഥ പറഞ്ഞ 1917 ആണ്. പതിനൊന്ന് നോമിനേഷനുകള്‍ ലഭിച്ച ഈ ചിത്രം മൊത്തം മൂന്ന് പുരസ്‌കാരങ്ങളാണ് നേടിയത്. മികച്ച ഛായാഗ്രഹണം, മികച്ച സൗണ്ട് മിക്‌സിങ്, മികച്ച വിഷ്വല്‍ ഇഫക്ട്‌സ് എന്നീ പുരസ്കാരങ്ങളാണത്.

വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡില്‍ സ്റ്റണ്ട് ഡ്യൂപ്പിനെ അവതരിപ്പിച്ച ബ്രാഡ് പിറ്റാണ് മികച്ച സഹനടന്‍. മാര്യേജ് സ്റ്റോറിയിലെ അഭിനയത്തിന് ലോറ ഡെന്‍ മികച്ച സഹനടിയായി. റോക്കറ്റ്മാനിലെ ലവ് മി എഗെയ്ന്‍ എന്ന ഗാനം ആലപിച്ച എല്‍ട്ടണ്‍ ജോണാണ് മികച്ച ഗായകന്‍.

അവാര്‍ഡിന് അര്‍ഹരായവര്‍:

മികച്ച ചിത്രം : പാരസൈറ്റ്
മികച്ച നടന്‍ : വാക്കിന്‍ ഫീനിക്സ്, ചിത്രം : ജോക്കര്‍
മികച്ച നടി : റെനി സെല്‍വെഗര്‍, ചിത്രം: ജൂഡി
മികച്ച സംവിധായകന്‍ : ബോന്‍ ജുന്‍ ഹോ, ചിത്രം : പാരസൈറ്റ്
മികച്ച അന്താരാഷ്ട്ര ചിത്രം : പാരസൈറ്റ്
മികച്ച സഹനടി ലോറ ഡെന്‍, ചിത്രം മാരേജ് സ്റ്റോറി
മികച്ച സഹനടന്‍ ബ്രാഡ് പിറ്റ്, ചിത്രം: വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്
മികച്ച ഛായാഗ്രഹണം : റോജര്‍ ഡിക്കിന്‍സ് ചിത്രം, 1917
മികച്ച സംഗീതം : ജോക്കര്‍. സംഗീത സംവിധാനം: ഹില്‍ഡര്‍ ഗുഡ്‌നഡോട്ടിര്‍
മികച്ച ഒറിജിനല്‍ ഗാനം : ലവ് മി എഗയ്ന്‍, ചിത്രം: റോക്കറ്റ്മാന്‍, ഗായകന്‍: എല്‍ട്ടണ്‍ ജോണ്‍
മികച്ച ചിത്രസംയോജനം : മൈക്കല്‍ മക് കസ്‌കര്‍, ആന്‍ഡ്ര്യു ബക്ഡ്, ചിത്രം, ഫോര്‍ഡ് വേഴ്സസ് ഫെരാരി :
മികച്ച അനിമേഷന്‍ ചിത്രം: ടോയ് സ്റ്റോറി 4
മികച്ച ഒറിജിനല്‍ തിരക്കഥ: പാരസൈറ്റ് ,ബൂന്‍ ജൂന്‍ ഹോ, ഹാന്‍ ജിന്‍ വോന്‍
മികച്ച അവലംബിത തിരക്കഥ: ജോജോ റാബിറ്റ് (തൈക വൈറ്റിറ്റി)
മികച്ച വസ്ത്രാലങ്കാരം: ലിറ്റില്‍ വിമന്‍, ജാക്വലിന്‍ ഡുറാന്‍
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്, ബാര്‍ബറാ ലിങ്
മികച്ച അനിമേഷന്‍ ഹ്രസ്വചിത്രം ഹെയര്‍ ലവ്
മികച്ച ലൈവ് ആക്ഷന്‍ ഹ്രസ്വചിത്രം: ദി നെയ്ബേര്‍സ് വിന്‍ഡോ
മികച്ച ഡോക്യുമെന്ററി: അമേരിക്കന്‍ ഫാക്ടറി
മികച്ച ഡോക്യുമെന്ററി (ഹ്രസ്വ പ്രമേയം) ലേര്‍ണിങ് ടു സ്‌കേറ്റ്ബോര്‍ഡ് ഇന്‍ എ വാര്‍സോണ്‍
മികച്ച സൗണ്ട് എഡിറ്റിങ് : ഡൊണാള്‍ഡ് സില്‍വസ്റ്റര്‍. ചിത്രം: ഫോര്‍ഡ് വേഴസസ് ഫെരാരി
മികച്ച സൗണ്ട് മിക്‌സിങ് : മാര്‍ക്ക് ടെയ്‌ലര്‍, സ്റ്റുവര്‍ട്ട് വില്‍സണ്‍. ചിത്രം: 1917
മികച്ച വിഷ്വല്‍ ഇഫക്റ്റ്‌സ് : ഗ്വില്ലോമെ റോച്ചെരോണ്‍, ഗ്രേഗ് ബട്‌ലര്‍, ഡൊമിനിക്ക് ടൗഹി. ചിത്രം 1917
മികച്ച മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്‌റ്റൈല്‍ : കസു ഹിരോ, ആന്‍ മോര്‍ഗന്‍, വിവിയന്‍ ബേക്കര്‍, ചിത്രം: ബോംബ്‌ഷെല്‍

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.