ETV Bharat / sitara

ലോകം കാത്തിരിക്കുന്ന പുരസ്കാര പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ മാത്രം - ലോസാഞ്ചല്‍സ്

ലോസ് ഏഞ്ചല്‍സിലെ ഡോൾബി തീയറ്ററിലാണ് ചടങ്ങ് നടക്കുന്നത്. ഇക്കുറി ഏറ്റവും കൂടുതല്‍ നോമിനേഷനുകള്‍ കിട്ടിയിട്ടുള്ളത് ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ജോക്കറിനാണ്

OSCAR  oscar 2020 latest news  ഓസ്കാര്‍; ലോകം കാത്തിരിക്കുന്ന പുരസ്കാര പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ മാത്രം  los angeles  oscar 2020  ലോസാഞ്ചല്‍സ്  ഓസ്കാര്‍
ഓസ്കാര്‍; ലോകം കാത്തിരിക്കുന്ന പുരസ്കാര പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ മാത്രം
author img

By

Published : Feb 9, 2020, 2:39 PM IST

ലോകം കാത്തിരിക്കുന്ന ഓസ്കാർ പുരസ്കാര പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ മാത്രം. ചുവന്ന പരവതാനിയിലൂടെ താരങ്ങൾ എത്തിത്തുടങ്ങി. ലോസ് ഏഞ്ചല്‍സിലെ ഡോൾബി തീയേറ്ററിലാണ് ചടങ്ങ് നടക്കുന്നത്. ഇക്കുറി ഏറ്റവും കൂടുതല്‍ നോമിനേഷനുകള്‍ കിട്ടിയിട്ടുള്ളത് ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ജോക്കറിനാണ്. മികച്ച നടനുള്‍പ്പെടെ 11 നോമിനേഷനുകളാണ് ജോക്കറിനുള്ളത്. ദ ഐറിഷ് മാന്‍, 1917, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്നിവക്ക് പത്ത് നോമിനേഷനുകള്‍ വീതം കിട്ടിയിട്ടുണ്ട്.

ഓസ്കറിൽ മികച്ച ചിത്രത്തിന് ഈ വർഷം ഒമ്പത് നാമനിർദേശങ്ങളാണുള്ളത്. ദി ഐറിഷ്മാൻ, ജോജോ റാബിറ്റ്, ജോക്കർ, ഫോഡ് വേള്‍സസ് ഫെറാരി, മാര്യേജ് സ്റ്റോറി, ലിറ്റിൽ വിമണ്‍, വൺസ് അപോൺ എ ടൈം ഇൻ ഹോളിവുഡ്, 1917 പാരസൈറ്റ് എന്നീ ചിത്രങ്ങളാണ് മികച്ച ചിത്രത്തിനായി മത്സരിക്കുന്നത്.

77 -ാം ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്കാരവും കാൻ ചലച്ചിത്രോൽസവത്തിൽ പാം ദി ഓർ പുരസ്കാരവും നേടിയ ദക്ഷിണ കൊറിയൻ ചിത്രം ‘പാരസൈറ്റ്’ മികച്ച ചിത്രത്തിനും മികച്ച വിദേശഭാഷാ ചിത്രത്തിനുമുളള ഇരട്ട ഓസ്കർ നോമിനേഷൻ നേടുന്ന ചരിത്രത്തിലെ ആറാമത്തെ ചിത്രമായി. മികച്ച ചിത്രത്തിനുള്ള നോമിനേഷൻ ലഭിക്കുന്ന പതിനൊന്നാമത്തെ വിദേശഭാഷാ ചിത്രം കൂടിയാണ് കോമിക്കൽ ത്രില്ലർ സിനിമയായ ‘പാരസൈറ്റ്. മികച്ച ചിത്രത്തിനുള്ള ഓസ്കറിന് പരിഗണിക്കുന്ന ആദ്യ ദക്ഷിണ കൊറിയൻ ചിത്രം കൂടിയാണിത്. ഒരു വിദേശഭാഷാ ചിത്രം ഓസ്കർ ചരിത്രത്തിൽ മികച്ച ചിത്രത്തിനുളള പുരസ്കാരം ഇതുവരെ നേടിയിട്ടില്ല.

ജീവിതത്തിൽ ഉടനീളം പരിഹാസവും അപമാനവും പീഡനവും ഏറ്റുവാങ്ങുന്ന ആർതർ ഫ്ലെക്ക് എന്ന കോമേഡിയൻ ഗോഥം നഗരത്തെ വിറപ്പിക്കുന്ന വില്ലനായി തീരുന്നതാണ് ‘ജോക്കർ’ എന്ന ചിത്രത്തിന്‍റെ പ്രമേയം. 17 വയസ്സ് മുതലുള്ളവർക്ക് കാണാൻ സാധിക്കുന്ന ഹോളിവുഡ് സിനിമകൾക്ക് നൽകുന്ന ‘ആർ’ റേറ്റിങ്ങോടെയെത്തിയ ജോക്കറെന്ന സൈക്കോളജിക്കൽ ത്രില്ലർ ഈ റേറ്റിങ് ലഭിച്ച സിനിമകളിൽ ചരിത്രത്തിൽ ഏറ്റവും വരുമാനം നേടിയ സിനിമ കൂടിയാണ്. ബാറ്റ്മാൻ ചിത്രകഥയിലെ വില്ലനായ ‘ജോക്കറി’ന്‍റെ പുതിയ അവതരണം കാഴ്ചവച്ച ‘ജോക്കർ’ കോമിക് ബുക്ക് സിനിമകളിൽ ഏറ്റവും കലക്‌ഷൻ നേടിയ സിനിമയെന്ന റെക്കോർഡും നേരത്തെ സ്വന്തമാക്കിയിരുന്നു. 106.7 കോടി ഡോളറാണ് ചിത്രം ബോക്സോഫിസിൽ നേടിയത്.

നെറ്റ്ഫ്‌ളിക്‌സ് ചിത്രങ്ങള്‍ക്കാണ് ഇത്തവണ കൂടുതല്‍ നോമിനേഷനുകള്‍. 24 നോമിനേഷനുകളാണ് നെറ്റ്ഫ്‌ളിക്‌സ് റിലീസ് ചെയ്ത ചിത്രങ്ങള്‍ക്ക് തെരഞ്ഞെടുത്തത്. മികച്ച ചിത്രങ്ങള്‍ക്കായുള്ള നോമിനേഷനില്‍ ദ് ഐറിഷ് മാനും മാരേജ് സ്‌റ്റോറിയും ഉള്‍പ്പെട്ടിട്ടുണ്ട്.

1917 എന്ന ചിത്രവും വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡും 10 നോമിനേഷനുകള്‍ വീതം നേടി. ദ ഐറിഷ് മാന്‍ എന്ന സിനിമക്കും 10 നോമിനേഷനുകള്‍ ലഭിച്ചിട്ടുണ്ട്.

ജോക്കര്‍ താരം ജോക്വിൻ ഫീനിക്‌സും മാരേജ് സ്‌റ്റോറിയിലെ അഭിനയത്തിന് ആദം ഡ്രൈവര്‍, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ലിയണാര്‍ഡോ ഡികാപ്രിയോ, പെയിന്‍ ആന്‍റ് ഗ്ലോറി സിനിമയിലെ ബന്റാസ്, ദ ടു പോപ്പ്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിന് ജോനാതന്‍ പ്രൈസി എന്നിവരാണ് മികച്ച നടനുള്ള നോമിനേഷനുകള്‍ നേടിയത്.

മികച്ച സംവിധായകര്‍ക്കുള്ള നോമിനേഷന്‍സ് നേടിയത് മാര്‍ട്ടിന്‍ സകോര്‍സസെ, ടോഡ് ഫിലിപ്‌സ്, സാം മെന്‍ഡസ്, ക്വിന്റിന്‍ ടരന്റിനോ, ബോങ് ജൂണ്‍ ഹോ എന്നിവരാണ്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.