ETV Bharat / sitara

നവ്യയുടെ 'ഒരുത്തീ'ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്

author img

By

Published : Dec 30, 2020, 9:18 PM IST

നവ്യ നായരും വിനായകനും മുഖ്യവേഷത്തിലെത്തുന്ന ഒരുത്തീ ചിത്രത്തിന്‍റെ സെൻസറിങ് നടപടികൾ പൂർത്തിയായി

oruthy  ഒരുത്തീ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് വാർത്ത  നവ്യയുടെ ഒരുത്തീ സിനിമ വാർത്ത  നടി നവ്യ നായര്‍ പുതിയ സിനിമ വാർത്ത  ഒരുത്തീ ചിത്രത്തിന്‍റെ സെൻസറിങ് വാർത്ത  സെൻസറിങ് നടപടികൾ മലയാളം വാർത്ത  oruthee film censoring completed news  navya nair oruthee film news  clean u certificate news
നവ്യയുടെ ഒരുത്തീക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്

വീണ്ടും സിനിമയിലേക്ക് സജീവമാകുകയാണ് നടി നവ്യ നായര്‍. നവ്യ പ്രധാന വേഷത്തിലെത്തുന്ന ഒരുത്തീ ചിത്രത്തിന്‍റെ സെൻസറിങ് നടപടികൾ പൂർത്തിയായി. വി.കെ പ്രകാശിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മലയാളചിത്രത്തിന് ക്ലീന്‍ 'യു' സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്.

" class="align-text-top noRightClick twitterSection" data="

Oruthee 🔥🔥🔥

Posted by Navya Nair. on Wednesday, 30 December 2020
">

നവ്യക്കൊപ്പം നടൻ വിനായകനാണ് ചിത്രത്തിൽ മറ്റൊരു മുഖ്യവേഷം ചെയ്യുന്നത്. എസ് സുരേഷ് ബാബുവാണ് ഒരുത്തീയുടെ തിരക്കഥാകൃത്ത്. ഗോപി സുന്ദറും തകര ബാന്‍ഡും ചേർന്ന് ചിത്രത്തിന് സംഗീതമൊരുക്കുന്നു. ജിംഷി ഖാലിദാണ് ഒരുത്തീയുടെ കാമറ കൈകാര്യം ചെയ്യുന്നത്. ലിജോ പോള്‍ എഡിറ്റിങ് നിർവഹിക്കുന്നു.

ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിർമിക്കുന്ന ഒരുത്തീയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. 2012ലെ സീൻ ഒന്ന് നമ്മുടെ വീട് ആണ് നവ്യ നായരുടെ ഒടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.