കുഞ്ചാക്കോ ബോബനും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന ഏറ്റവും പുതിയ മലയാള ചിത്രം നിഴലിലെ പുതിയ പോസ്റ്റര്‍ കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചു. ചിത്രത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുട്ടിത്താരത്തെ പരിചയപ്പെടുത്തിക്കൊണ്ടാണ് കുഞ്ചാക്കോ ബോബന്‍ പോസ്റ്റര്‍ പങ്കുവെച്ചത്. ദുബായിലെ അന്താരാഷ്ട്ര പരസ്യമോഡലും മലയാളിയുമായ ഐസിന്‍ ഹാഷാണ് കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ച പോസ്റ്ററിലുള്ളത്. ഐസിനും ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എസ്.സഞ്ജീവ് തിരക്കഥയെഴുതിയ ഈ ത്രില്ലര്‍ സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത് രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ സിനിമകളുടെയും നിരവധി ഹിറ്റ് സിനിമകളുടെയും എഡിറ്ററായിരുന്ന അപ്പു ഭട്ടതിരിയാണ്.
60ല്‍ അധികം ഇംഗ്ലീഷ് അറബിക് പരസ്യങ്ങളില്‍ അഭിനയിക്കുകയും മോഡലാകുകയും ചെയ്‌ത ഐസിന്‍ ഹാഷ് ആദ്യമായി അഭിനയിക്കുന്ന സിനിമ കൂടിയാണ് നിഴല്‍. കിന്‍ഡര്‍ ജോയ്, ഫോക്‌സ്-വാഗണ്‍, നിഡോ, വാര്‍ണര്‍ ബ്രോസ്, ലൈഫ്ബോയ്, ഹുവായ് തുടങ്ങിയ അന്താരാഷ്‌ട്ര ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ അഭിനയിച്ച ഐസിന്‍ അറബിക് പരസ്യങ്ങളിലെ ‘എമിറാത്തി ബോയ്’ എന്ന പേരിലും പ്രശസ്തനാണ്.
ദുബൈ, അബുദാബി, ഗവണ്‍മെന്‍റുകളുടെ ടൂറിസമടക്കമുള്ള വിഭാഗങ്ങളുടെ നിരവധി പരസ്യ ക്യാമ്പയിനുകളിലും ഐസിന്‍ ഒരു സ്ഥിരസാന്നിധ്യമാണ്. ഫുട്ബാള്‍ ഇതിഹാസം സ്റ്റീവന്‍ ജെറാര്‍ഡിനെ ആറാമത്തെ വയസില്‍ ഇന്‍റര്‍വ്യൂ ചെയ്‌ത് അന്താരാഷ്‌ട്ര തലത്തിലും ഐസിന്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാമിന്‍റെയും ഫേസ്ബുക്കിന്‍റെയും ബ്ലൂ ടിക്ക് വേരിഫിക്കേഷന്‍ വളരെ ചെറിയ പ്രായത്തില്‍ ലഭിച്ച അപൂര്‍വം കുട്ടി സെലിബ്രിറ്റികളില്‍ ഒരാള്‍കൂടിയാണ് ഐസിന്‍.
- " class="align-text-top noRightClick twitterSection" data="
">
ആന്‍റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത്.എം.പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് നിഴല്‍ നിര്‍മിച്ചിരിക്കുന്നത്. സൂരജ്.എസ്.കുറുപ്പാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.