ETV Bharat / sitara

'കനകം കാമിനി കലഹം' വന്ന വഴി... ടീസർ മേക്കിങ് വീഡിയോ പങ്കുവച്ച് അണിയറപ്രവർത്തകർ - nivin pauly kanakam kamini kalaham news update

ആരാധർ ഏറ്റെടുത്ത 'കനകം കാമിനി കലഹം' ചിത്രത്തിന്‍റെ ടീസർ മേക്കിങ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

ടീസർ മേക്കിങ് വീഡിയോ വാർത്ത  ടീസർ മേക്കിങ് കനകം കാമിനി കലഹം വാർത്ത  നിവിൻ പോളി കനകം കാമിനി കലഹം വാർത്ത  ഗ്രേസ് ആന്‍റണി കനകം കാമിനി കലഹം വാർത്ത  കനകം കാമിനി കലഹം രതീഷ് പൊതുവാൾ വാർത്ത  kanakam kamini kalaham teaser news latest  kanakam kamini kalaham teaser making video news  nivin pauly kanakam kamini kalaham news update  grace antony kanakam kamini kalaham news
കനകം കാമിനി കലഹം
author img

By

Published : Jul 22, 2021, 10:19 AM IST

കണ്ടാലൊരു ഷേക്‌സീപിരിയൻ നാടകം... മലയാളസിനിമയിൽ സമീപകാലത്തൊന്നും പരീക്ഷിക്കപ്പെടാത്ത അബസര്‍ഡ് ഹ്യൂമറുമായി എത്തുകയാണ് നിവിൻ പോളിയും കൂട്ടരും. ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പൻ വേർഷൻ 5.25 ചിത്രത്തിന്‍റെ സംവിധായകന്‍ രതീഷ് ബാലകൃഷ്‌ണന്‍ പൊതുവാളിന്‍റെ ഏറ്റവും പുതിയ ചിത്രം 'കനകം കാമിനി കലഹ'ത്തിന്‍റെ ടീസർ വലിയ സ്വീകാര്യത നേടുകയാണ്. ഇതിനോടകം 1.2 മില്യണിലധികം കാഴ്‌ചക്കാരെ ടീസർ സ്വന്തമാക്കിയിട്ടുണ്ട്.

  • " class="align-text-top noRightClick twitterSection" data="">

വിദേശ ഓപറ നാടകങ്ങൾ പോലെ ആവിഷ്‌കരിച്ച ടീസർ എന്നാൽ ഗ്രാഫിക്‌സല്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയതായി അണിയറപ്രവർത്തകർ പങ്കുവച്ച മേക്കിങ് വീഡിയോ.

ഗ്രാഫിക്‌സില്ലാതെ പണിഞ്ഞൊരുക്കിയ ടീസർ

ടീസറിൽ കാണിക്കുന്ന അരങ്ങിന്‍റെ സെറ്റ് മുഴുവന്‍ തയ്യാറാക്കുന്നതും നിവിൻ പോളി, ഗ്രേസ് ആന്‍റണി, വിനയ് ഫോർട്ട്, വിൻസി, രാജേഷ് മാധവൻ തുടങ്ങിയ താരങ്ങളുടെ തയ്യാറെടുപ്പുകളും വീഡിയോയിൽ കാണാം. ചിത്രത്തിന്‍റെ ടൈറ്റിൽ അടക്കം ഗ്രാഫിക്‌സിലൂടെ ഡിസൈൻ ചെയ്‌തത് അല്ലെന്നും മേക്കിങ് വീഡിയയിൽ നിന്നും മനസിലാക്കാം.

More Read: ചിരിയുടെ മാലപ്പടം തീർക്കാൻ നിവിൻ പോളി; കോമഡി ഉറപ്പ് നൽകി കനകം കാമിനി കലഹം ടീസർ

മനോഹരമായ കഥകൾ നിർമിക്കാനും പരീക്ഷിക്കാനുമാണ് ഞാൻ എപ്പോഴും ആഗ്രഹിച്ചിട്ടുള്ളതെന്നും കഴിഞ്ഞ 11 വർഷങ്ങളായി അതിനായി പരിശ്രമിക്കുകയായിരുന്നുവെന്നും നിവിൻ പോളി മേക്കിങ് വീഡിയോ പങ്കുവച്ചുകൊണ്ട് പറഞ്ഞു. അത്തരത്തിൽ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതാണ് കനകം കാമിനി കലഹമെന്ന് ചിത്രത്തിന്‍റെ നിർമാതാവ് കൂടിയായ നിവിൻ പോളി കൂട്ടിച്ചേർത്തു.

വിനോദ് ഇല്ലംപള്ളിയാണ് ചിത്രത്തിന്‍റെ ഫ്രെയിമുകൾ ഒരുക്കിയിരിക്കുന്നത്. മനോജ് കണ്ണോത്താണ് മുഴുനീള കോമഡി എന്‍റർടെയ്‌നർ ചിത്രത്തിന്‍റെ എഡിറ്റർ. ലവ് ആക്ഷൻ ഡ്രാമക്ക് ശേഷം വരുന്ന നിവിൻ പോളിയുടെ കോമഡി ചിത്രത്തിനായി ആരാധകരും ആവേശത്തിലാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.