ETV Bharat / sitara

താന്‍ പ്രണയത്തിലാണെന്ന് നിക്കി ഗല്‍റാണി - ഒമര്‍ ലുലു ലേറ്റസ്റ്റ് ന്യൂസ്

പുതിയ ചിത്രം ധമാക്കയുടെ പ്രമോഷന്‍ പരിപാടിക്കിടെയായിരുന്നു തന്‍റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും നിക്കി ഗല്‍റാണി തുറന്ന് പറഞ്ഞത്

നിക്കി പ്രണയത്തിലാണ്; വിവാഹം ഉടന്‍
author img

By

Published : Nov 15, 2019, 8:07 PM IST

തെന്നിന്ത്യന്‍ സൂപ്പര്‍ നായിക നിക്കി ഗല്‍റാണി വിവാഹിതയാകുന്നു. എന്നാല്‍ വിവാഹം കഴിക്കുന്ന ആളെക്കുറിച്ച്‌ വ്യക്തമായ മറുപടി താരം നല്‍കിയില്ല. താരത്തിന്‍റെ പുതിയ ചിത്രം ധമാക്കയുടെ പ്രമോഷന്‍ പരിപാടിക്കിടെയായിരുന്നു തന്‍റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും നടി തുറന്ന് പറഞ്ഞത്. പ്രണയമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്ന മറുപടിയായിരുന്നു നിക്കി ഗല്‍റാണി നല്‍കിയത്. എവിടെ വെച്ചായിരുന്നു നിങ്ങള്‍ കണ്ടുമുട്ടിയതെന്നായിരുന്നു പിന്നീടുള്ള ചോദ്യം. കൃത്യമായ മറുപടി പറയാതെ തങ്ങള്‍ കണ്ടുമുട്ടി, അദ്ദേഹം ചെന്നൈയിലാണെന്നുമായിരുന്നു താരം പറഞ്ഞത്. ആരാണ് ആ വ്യക്തിയെന്നതിനെക്കുറിച്ച്‌ മറുപടി നല്‍കിയിരുന്നില്ലെങ്കിലും അധികം വൈകാതെ വിവാഹമുണ്ടാവുമെന്നും താരം പറയുന്നു. 1983 എന്ന ചിത്രത്തിലൂടെയാണ് നിക്കി ഗല്‍റാണി മലയാളത്തിലേക്ക് എത്തിയത്.

ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവന്‍ മര്യാദരാമന്‍, ഒരു സെക്കന്‍റ് ക്ലാസ് യാത്ര, രാജമ്മ@യാഹു തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒമര്‍ ലുലുവിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ധമാക്കയാണ് ഇനി നിക്കിയുടേതായി പുറത്തിറങ്ങാനുള്ള മലയാള ചിത്രം. ഒളിമ്പ്യന്‍ അന്തോണി ആദം, പ്രിയം തുടങ്ങിയ സിനിമകളില്‍ ബാലതാരമായി എത്തി പ്രേക്ഷക മനംകവര്‍ന്ന അരുണാണ് ചിത്രത്തില്‍ നിക്കിയുടെ നായകന്‍.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.