മലയാളി പ്രേക്ഷകർക്ക് കോമഡി സീരീസുകൾക്കുള്ള ഫസ്റ്റ് ചോയ്സ് ആണ് കരിക്ക്. ഏതൊരു വിശേഷദിവസത്തിലും കരിക്കിന്‍റെ വീഡിയോക്കും എപ്പിസോഡുകൾക്കുമായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കാറുമുണ്ട്. ഇന്ത്യയിലെ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിൽ അടുത്തിടെ കരിക്ക് അരങ്ങേറ്റം കുറിക്കുകയും ചെയ്തു. ഈ മാസം മൂന്നിനായിരുന്നു കരിക്കിന്‍റെ റിപ്പർ നെറ്റ്ഫ്ലിക്സിലൂടെ റിലീസിനെത്തിയത്.
കൊച്ചി നഗരത്തിലെ രാത്രി സഞ്ചാരത്തിന് ഭീഷണിയായി റിപ്പര്‍ മോഡല്‍ കൊലപാതകം നടത്തുന്ന കില്ലറിന്‍റെ കഥയായിരുന്നു നെറ്റ്ഫ്ലിക്സ് വീഡിയോയുടെ പ്രമേയം. ഒരുപോലെ ചിരിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്ത റിപ്പറിന്‍റെ രണ്ടാം ഭാഗവും പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്. റിപ്പർ തുടർഭാഗം വരുമോ എന്ന ചോദ്യത്തിന് കരിക്ക് സ്ഥാപകനായ നിഖില്‍ പ്രസാദ് തന്നെ മറുപടിയുമായി എത്തി.
റിപ്പറിന് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന് ചോദിച്ച് കുറേ മെസേജുകളും കമന്‍റുകളും ലഭിക്കുന്നുണ്ട്. റിപ്പറിന് രണ്ടാംഭാഗം ഇല്ലെന്നും നെറ്റ്‌ഫ്ലിക്സിന് വേണ്ടി ചെയ്ത ഒറ്റ സ്കെച്ച് വീഡിയോ ആണ് റിപ്പറെന്നും നിഖിൽ പ്രസാദ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കി. എന്നാൽ, നെറ്റ്‌ഫ്ലിക്സുമായി ചേർന്ന് കൂടുതൽ പുതിയ ആശയങ്ങൾ ഭാവിയിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം, മാസ്ക് ധരിച്ച് റിപ്പർ കൊലപാതകിയായി വന്നത് ജീവൻ സ്റ്റീഫൻ ആയിരുന്നെന്നും നിഖിൽ പ്രസാദ് വെളിപ്പെടുത്തി.
- " class="align-text-top noRightClick twitterSection" data="
">