ETV Bharat / sitara

തിയേറ്റർ റിലീസില്ലാതെ അരനൂറ്റാണ്ടിനിടെ മലയാളിക്ക് ഇത് ആദ്യ ഓണം - മണിയറയിലെ അശോകൻ നെറ്റ്ഫ്ലിക്‌സ്

ആറ് പതിറ്റാണ്ടുകൾക്കുള്ളിൽ ഇതാദ്യമായാണ് തിയേറ്ററിൽ പുതിയ ചലച്ചിത്രങ്ങൾ റിലീസിനെത്താതെ കടന്നുപോകുന്നത്. നിർമാണം പൂർത്തിയായതും പകുതിയിൽ മുടങ്ങിയതുമായ അറുപതോളം ചിത്രങ്ങൾ തിരശ്ശീലക്ക് ഓണനാളുകളിൽ നഷ്‌ടമായി

New films without onam release  no malayalam film release  kilometres and kilometres  maniyarayile ashokan  cu soon  onam release 2020  തിരുവോണം സിനിമ  സിനിമ ഓണം റിലീസ്  കൊറോണ ഓണം  കൊവിഡ് ഓണം റിലീസ് മുടങ്ങിയ ചിത്രങ്ങൾ  കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സ്  സി യു സൂൺ  മണിയറയിലെ അശോകൻ നെറ്റ്ഫ്ലിക്‌സ്  ഓണം മലയാള സിനിമ
തിയേറ്റർ റിലീസില്ലാതെ അരനൂറ്റാണ്ടിനിടെ മലയാളിക്ക് ഇത് ആദ്യ ഓണം
author img

By

Published : Aug 31, 2020, 12:48 PM IST

മലയാളിയുടെ പൊന്നിൻ തിരുവോണ നാളെത്തി. പൂവിളിയും പൂക്കളവും ഓണപ്പാട്ടും കളികളും സമൃദ്ധമായ ഓണസദ്യയും അങ്ങനെ കേരളക്കരക്ക് ചിങ്ങമാസം ആഘോഷത്തിന്‍റെ ഉത്സവകാലം കൂടിയാണ്. എന്നാൽ, ആഘോഷങ്ങൾക്ക് മേമ്പൊടിയേകുന്ന സിനിമയും തിയേറ്ററുകളുമാകട്ടെ തിരുവോണപ്പുലരിയിലും നിശ്ചലമാണ്. സിനിമാപ്രദർശനശാലകളിൽ മാസ്‌ ഇൻട്രോ സീനുകളില്ല, പ്രിയപ്പെട്ട താരങ്ങളുടെ കട്ട്ഔട്ടുകളില്ല, പാലഭിഷേകവും ചെണ്ടമേളങ്ങളുമില്ല, പുത്തൻ റിലീസിന്‍റെ ആഘോഷങ്ങളില്ല. കൊവിഡ് മഹാമാരിയായി പടർന്നുപിടിച്ചതോടെ ഓണക്കാലത്ത് ബോക്‌സ് ഓഫീസുകളും നിശബ്‌ദമായി. ആരവങ്ങളും ആർപ്പുവിളികളുമില്ലാതെ വീട്ടിലിരുന്ന് മലയാളി ഇന്ന് തിരുവോണമാഘോഷിക്കുമ്പോൾ ആറ് പതിറ്റാണ്ടുകൾക്കുള്ളിൽ ഇതാദ്യമായാണ് തിയേറ്ററിൽ പുതിയ ചലച്ചിത്രങ്ങൾ റിലീസിനെത്താതെ കടന്നുപോകുന്നത്. നിർമാണം പൂർത്തിയായതും പകുതിയിൽ മുടങ്ങിയതുമായ അറുപതോളം ചിത്രങ്ങൾ തിരശ്ശീലക്ക് ഓണനാളുകളിൽ നഷ്‌ടമായി. 1951ൽ ആരംഭിച്ച ഓണറിലീസ് പുതിയ സിനിമകളില്ലാത്ത കാരണത്താലാണ് 1957ൽ ആദ്യമായി മുടങ്ങിയത്. എന്നാൽ, പിന്നീടിങ്ങോട്ട് 62 വർഷങ്ങളിലും മലയാളത്തിലും മറ്റ് ഭാഷകളിൽ നിന്നുമായി പുത്തൻ സിനിമകൾ തിരുവോണനാളിൽ കേരളക്കരയിലെത്തി. അതിൽ പിന്നീട് ഒരു വിത്യാസം വരുന്നത് 2020ലാണ്, ഈ വർഷം. ലോകത്താകമനം ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ കവർന്ന, മരുന്നുകൾക്കും ഗവേഷണങ്ങൾക്കും പൂർണമായും പിടികൊടുക്കാത്ത കൊറോണ എന്ന വൈറസാണ് അതിന് കാരണം.

New films without onam release  no malayalam film release  kilometres and kilometres  maniyarayile ashokan  cu soon  onam release 2020  തിരുവോണം സിനിമ  സിനിമ ഓണം റിലീസ്  കൊറോണ ഓണം  കൊവിഡ് ഓണം റിലീസ് മുടങ്ങിയ ചിത്രങ്ങൾ  കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സ്  സി യു സൂൺ  മണിയറയിലെ അശോകൻ നെറ്റ്ഫ്ലിക്‌സ്  ഓണം മലയാള സിനിമ
സി യു സൂൺ ആമസോൺ പ്രൈം വീഡിയോയിൽ പ്രദർശനത്തിനെത്തും

എന്നാൽ, കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ആളുകൾ വീട്ടിലേക്ക് ഒതുങ്ങിയപ്പോഴും വെബ്‌ സീരീസുകളും സിനിമകളെയുമായിരുന്നു ഭൂരിഭാഗവും ആശ്രയിച്ചിരുന്നത്. ഒറ്റപ്പെടലുകളിലും ദുരിതത്തിലുമുണ്ടായ വിരസതകളില്‍ നിന്ന് രക്ഷപ്പെടുത്താൻ അത്രയേറെ ഈ മാധ്യമത്തിന് സാധിച്ചു.

മണിയറയിലെ അശോകൻ നെറ്റ്ഫ്ലിക്‌സ് റിലീസിന്

മാർച്ച് മാസമവസാനം കേന്ദ്രസർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പു തന്നെ കേരളത്തിൽ തിയേറ്ററുകൾക്കും മാളുകൾക്കും പൂട്ടുവീണു. ആറുമാസത്തിന് ശേഷം കൊവിഡ് മാനദണ്ഡങ്ങളോടെ തിയേറ്ററുകൾ തുറന്നുപ്രവർത്തിക്കുന്നതിന് സർക്കാർ ഇതുവരെയും തീരുമാനമെടുത്തിട്ടുമില്ല. ഓണം റിലീസിനായി ആറു ചിത്രങ്ങളാണ് തിരുവോണദിനത്തിലേക്ക് തയ്യാറെടുത്തിരുന്നത്. എങ്കിലും മണിയറയിലെ അശോകനും സി യൂ സൂണും പോലുള്ള ഏതാനും മലയാളചലച്ചിത്രങ്ങൾ ഒടിടി റിലീസായി തിരുവോണ ആഘോഷങ്ങളുടെ ഭാഗമാകുകയാണ്. ചരിത്രത്തിലാദ്യമായി തിയേറ്ററിലെത്താതെ മിനിസ്‌ക്രീൻ റിലീസിലൂടെ കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സ് അതിജീവനത്തിന്‍റെയും ആഘോഷത്തിന്‍റെയും പുതിയ രീതിയും പരീക്ഷിക്കുന്നു. പുറത്ത് നിന്ന് നോക്കുമ്പോൾ ഗ്ലാമറസും മിന്നുന്നതുമായി തോന്നുന്ന സിനിമയുടെ പിന്നിൽ പ്രവർത്തിക്കുന്നവർക്ക് ഇത് ഉപജീവനമാർഗമാണ്. വിനോദമെന്ന ടാഗ്‌ലൈനിൽ മാത്രമൊതുക്കാതെ സിനിമാലോകത്തെ വീക്ഷിക്കുകയാണെങ്കിൽ തൊഴിൽ നഷ്‌ടപ്പെട്ട് ദുരിതമനുഭവിക്കുന്ന ജീവിതങ്ങളെ അവിടെ കാണാം. തിയേറ്ററിലല്ലാതെ റിലീസ് ചെയ്യാനുള്ള നിർമാതാക്കളുടെ വിപ്ലവകരമായ തീരുമാനങ്ങൾ ഒരുതരത്തിൽ ഇവർക്ക് ആശ്വാസം കൂടിയാണ്.

കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സ് ടെലിവിഷൻ റിലീസിനെത്തുന്നു

തിരുവോണസദ്യയും ഒത്തുചേരലും കഴിഞ്ഞ് കുടുംബക്കാരും ബന്ധുക്കളും സുഹൃത്തുക്കളും ഒരുമിച്ച് തിരുവോണരാവിൽ തിയേറ്ററുകളിലേക്ക് പോകുന്നത് ഇത്തവണ ഒരു ഓർമയായി ശേഷിക്കും. പുതിയ സിനിമയുടെ റിലീസ് വീട്ടിലിരുന്ന് തന്നെ ആസ്വദിക്കാനും ആഘോഷിക്കാനും സാധിക്കും. പക്ഷേ നഷ്‌ടമാകുന്നതാകട്ടെ തിയേറ്ററിലേക്കുള്ള ഒരുമിച്ചുള്ള യാത്രയും ആഹ്ളാദപ്രകടനങ്ങളുടെ ആ 'തിയേറ്റർ എഫക്‌ടു'മായിരിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.