മലയാളത്തിന്‍റെ ഡിക്യുവിനെ കുറിച്ച് നെറ്റ്ഫ്ലിക്‌സ് ഇന്ത്യ പങ്കുവച്ച ട്വീറ്റാണ് ഇപ്പോൾ തരംഗം. മലയാളത്തിലും തമിഴിലും തെലുങ്കിലും യൂത്ത് ഐക്കണായി മാറിയ ദുൽഖർ സൽമാനെ നെറ്റ്ഫ്ലിക്‌സ് മലയാളത്തിൽ വിശേഷിപ്പിച്ചതാണ് ആരാധകരെ അമ്പരപ്പിലാക്കിയത്. "ദുൽഖർ പുലിയാടാ" എന്ന കാപ്ഷനോടെ താരത്തിന്‍റെ ഒരു ചിത്രം കൂടി ഉൾപ്പെടുത്തിയാണ് ഇന്ത്യയിലെ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സ് ട്വീറ്റ് പങ്കുവെച്ചത്.
-
.@dulQuer puli yada 😍 #MCM pic.twitter.com/YwrpcvPo64
— Netflix India (@NetflixIndia) December 21, 2020 " class="align-text-top noRightClick twitterSection" data="
">.@dulQuer puli yada 😍 #MCM pic.twitter.com/YwrpcvPo64
— Netflix India (@NetflixIndia) December 21, 2020.@dulQuer puli yada 😍 #MCM pic.twitter.com/YwrpcvPo64
— Netflix India (@NetflixIndia) December 21, 2020
ദുൽഖർ സൽമാന്‍റെ കുറുപ്പ് ഒടിടിയിൽ എത്തുമെന്ന് അറിയിച്ചതിനാൽ ചിത്രം നെറ്റ്‌ഫ്ലിക്‌സ് സ്വന്തമാക്കിയതാണോ ട്വീറ്റിന് പിന്നിലെന്ന് കുറച്ചുപേർ സംശയിച്ചു. അതേ സമയം, മറ്റേതെങ്കിലും പുതിയ സിനിമ ദുൽഖറുമായി ചേർന്ന് ഒരുക്കാൻ നെറ്റ്ഫ്ലിക്‌സ് തീരുമാനിച്ചിട്ടുണ്ടാകാമെന്നാണ് ചിലരുടെ അഭിപ്രായം. അതിന് കാരണം, ട്വീറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന മാൻ ക്രഷ് മൺഡെ #എംസിഎം എന്ന ഹാഷ് ടാഗാണ്. എന്നാൽ, ട്വീറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് കണ്ണും കണ്ണും കൊള്ളയടിത്താൽ സിനിമയിൽ നിന്നുള്ള ചിത്രമാണെന്നതും ആരാധകരെ കുഴപ്പിക്കുന്നുണ്ട്.
ഡിക്യുവിൽ നിന്നും പ്രേക്ഷകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുറുപ്പ് ഒടിടി റിലീസ് വേണ്ട, തിയേറ്ററിലെത്തിയിട്ട് ഡിജിറ്റൽ റിലീസ് മതിയെന്ന് ആരാധകർ ട്വീറ്റിന് പ്രതികരണമായി കുറിച്ചു. എന്നാൽ, ദുൽഖർ പുലിയാണെന്നത് നിങ്ങൾ പറയാതെ തന്നെ ഞങ്ങൾക്ക് അറിയാമെന്നും നെറ്റ്ഫ്ലിക്‌സിന് മലയാളമൊക്കെ അറിയാമോ എന്നുമുള്ള രസകരമായ കമന്‍റുകളും നെറ്റ്‌ഫ്ലിക്‌സ് ട്വീറ്റിന് ലഭിച്ചിട്ടുണ്ട്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ജീവിതത്തെ ആസ്പദമാക്കി നിർമിക്കുന്ന കുറുപ്പ് ചിത്രം 35 കോടി ബജറ്റിലാണ് ഒരുക്കുന്നത്. അതിനാൽ തന്നെ റെക്കോഡ് തുകയ്ക്കാണ് ചിത്രം ഒടിടി റിലീസിന് എത്തിക്കുന്നതെന്നും വാർത്തകളുണ്ട്.