ആരാധകരുടെ പ്രിയ താരജോഡികളാണ് തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്‌റ്റാര്‍ നയന്‍താരയും വിഘ്‌നേഷ് ശിവനും. ഇരുവരും എല്ലായിപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കാറുണ്ട്. അടുത്തിടെയായി ഇരുവരുടെയും വിവാഹമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.
Nayanthara Vignesh Shivan wedding: നയന്‍താരയും വിഘ്‌നേഷും ഉടന്‍ വിവാഹിതരാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതിന്‍റെ ഭാഗമായി താരങ്ങള്‍ ക്ഷേത്രദര്‍ശനം നടത്തുകയാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം നയന്‍താരയും വിഘ്‌നേഷ് ശിവനും ചോറ്റാനിക്കര ദേവി ക്ഷേത്രത്തില്‍ മകം തൊഴാനെത്തിയിരുന്നു.
Nayanthara Vignesh Shivan visit Chottanikkara temple: സംവിധായകനും കാമുകനുമായ വിഘ്‌നേഷ് ശിവന്‍റെ കൈപിടിച്ച് തൊഴുന്ന നയന്‍താരയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിശിഷ്‌ട ആഭരണങ്ങള്‍ അണിയിച്ച്, താമരപ്പൂ മാലചാര്‍ത്തി ദീപാരാധനയോടെ തന്ത്രി മകം തൊഴാന്‍ ഉച്ചയ്‌ക്ക് 2 മണിക്ക് നടതുറന്ന് ദര്‍ശനത്തിന് ശേഷമാണ് നയന്‍താരയും വിഘ്‌നേഷും മടങ്ങിയത്.
Nayanthara Vignesh Shivan temple visit: വിവാഹത്തിന് മുന്നോടിയായി ഇരുവരും വിവിധ ക്ഷേത്ര ദര്‍ശനം നടത്തി അനുഗ്രഹം തേടുകയാണ്. തിരുപ്പതിയടക്കമുള്ള ക്ഷേത്രങ്ങളിലും ഇരുവരും സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന്‍റെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു.
Nayanthara Vignesh Shivan affair: നാളേറെയായി നയന്‍താരയും വിഘ്‌നേഷും പ്രണയത്തിലാണ്. വിഘ്‌നേഷുമായുള്ള നയന്‍താരയുടെ വിവാഹ നിശ്ചയം കഴിഞ്ഞതായി അടുത്തിടെ താരം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
വിഘ്‌നേഷും നയന്‍താരയും എല്ലായിപ്പോഴും തങ്ങളുടെ പുതിയ വിശേഷങ്ങള്‍ പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. നയന്‍താരക്കൊപ്പമുള്ള ചിത്രങ്ങളും വിഘ്‌നേഷ് തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവയ്‌ക്കാറുണ്ട്.
Vignesh Shivan valentine day post:വാലന്‍ന്‍റൈന്‍സ് ദിനത്തില്‍ നയന്‍താരക്കൊപ്പമുള്ള ചിത്രവും വിഘ്‌നേഷ് ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. 'എല്ലാവര്‍ക്കും വാലന്‍ന്‍റൈന്‍ ദിനാശംസകള്‍. ഇത്. പ്രണയമാണ്. ജീവിതം. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ആഗ്രഹവും സമയവും ഉണ്ടായിരിക്കണം'- എന്ന് ചിത്രം പങ്കുവച്ച് കൊണ്ട് വിഘ്‌നേഷ് കുറിച്ചിരുന്നു.
Nayanthara upcoming movies: വിഘ്‌നേഷ് ശിവന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'കാതുവാക്കുള രണ്ടു കാതല്‍' ആണ് നയന്‍താരയുടേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ഏപ്രില്‍ 28നാണ് ചിത്രം തിയേറ്ററുകളിലെത്തുക.
Also Read: 'എത്ര ഇരുട്ടിയാലും സൂര്യന്‍ വീണ്ടും ഉദിക്കും പ്രകാശിക്കും'; പോസ്‌റ്റ് വൈറല്‍