ETV Bharat / sitara

സാമന്ത നാഗ ചൈതന്യ വിവാഹ മോചനം; പ്രസ്‌താവന നിഷേധിച്ച്‌ നാഗാര്‍ജുന - സാമന്ത നാഗ ചൈതന്യ വിവാഹ മോചനം

Nagarjuna denies Samantha Naga Chaitanya divorce: ഇരുവരുടെയും വിവാഹ മോചനത്തെ കുറിച്ചുള്ള നാഗാര്‍ജുനയുടെ ഒരു പ്രസ്‌താവന ഓണ്‍ലൈന്‍ മാധ്യമങ്ങളിലടക്കം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹ മോചനത്തിനുള്ള നോട്ടീസ്‌ ആദ്യം അയച്ചത്‌ സാമന്തയാണെന്ന് നാഗാര്‍ജുന പറഞ്ഞതായായിരുന്നു വാര്‍ത്തകള്‍.

Samantha Naga Chaitanya divorce  Nagarjuna denies Samantha Naga Chaitanya divorce  സാമന്ത നാഗ ചൈതന്യ വിവാഹ മോചനം  പ്രസ്‌താവന നിഷേധിച്ച്‌ നാഗാര്‍ജുന
സാമന്ത നാഗ ചൈതന്യ വിവാഹ മോചനം; പ്രസ്‌താവന നിഷേധിച്ച്‌ നാഗാര്‍ജുന
author img

By

Published : Jan 27, 2022, 8:23 PM IST

Samantha Naga Chaitanya divorce: തെന്നിന്ത്യയുടെ ക്യൂട്ട്‌ കപിള്‍സായിരുന്നു സാമന്തയും നാഗ ചൈതന്യയും. നാലു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ 2021 ഒക്‌ടോബര്‍ രണ്ടിനാണ്‌ സാമന്തയും നാഗ ചൈതന്യയും വേര്‍പിരിയല്‍ വാര്‍ത്ത ഈ ലോകത്തോട്‌ വിളിച്ചു പറഞ്ഞത്‌.

ഇരുവരുടെയും വിവാഹ മോചന കാരണത്തെ കുറിച്ച്‌ സോഷ്യല്‍ മീഡിയയിലടക്കം നിരവധി നുണ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും നാളിതുവരെ സാമന്തയും നാഗ ചൈതന്യയും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. വേര്‍പിരിയല്‍ വാര്‍ത്തയോട്‌ ഇരുവരും മൗനം പാലിക്കുകയാണ്.

അടുത്തിടെ ഇരുവരുടെയും വിവാഹ മോചനത്തെ കുറിച്ചുള്ള നാഗാര്‍ജുനയുടെ ഒരു പ്രസ്‌താവന ഓണ്‍ലൈന്‍ മാധ്യമങ്ങളിലടക്കം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹ മോചനത്തിനുള്ള നോട്ടീസ്‌ ആദ്യം അയച്ചത്‌ സാമന്തയാണെന്ന് നാഗാര്‍ജുന പറഞ്ഞതായായിരുന്നു വാര്‍ത്തകള്‍. 2021 പുതുവസ്‌തരത്തിന്‌ ശേഷമാണ്‌ ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തതെന്നും നാഗാര്‍ജുന പറഞ്ഞതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

Nagarjuna denies Samantha Naga Chaitanya divorce: നാഗാര്‍ജുന പറഞ്ഞതായി പ്രചരിക്കുന്ന വാര്‍ത്ത നിഷേധിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് താരമിപ്പോള്‍. ട്വീറ്റിലൂടെയായിരുന്നു നാഗാര്‍ജുനയുടെ പ്രതികരണം. തന്‍റെ പേരില്‍ ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും അസംബന്ധമാണെന്നും സാമന്തയെയും നാഗ ചൈതന്യയെയും കുറിച്ച്‌ താന്‍ അത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നുമാണ് നാഗാര്‍ജുന കുറിച്ചത്‌.

  • The news in social media and electronic media quoting my statement about Samantha & Nagachaitanya is completely false and absolute nonsense!!
    I request media friends to please refrain from posting rumours as news. #GiveNewsNotRumours

    — Nagarjuna Akkineni (@iamnagarjuna) January 27, 2022 " class="align-text-top noRightClick twitterSection" data=" ">

'സാമന്തയെ കുറിച്ചും നാഗ ചൈതന്യയെ കുറിച്ചും ഞാന്‍ പറഞ്ഞതായി സോഷ്യല്‍ മീഡിയയിലും ഇലക്‌ട്രോണിക്‌ മീഡിയയിലും പ്രചരിക്കുന്ന പരാമര്‍ശങ്ങള്‍ തീര്‍ത്തും അസംബന്ധമാണ്. തെറ്റായ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്‌ നിര്‍ത്തണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു.' -ഇപ്രകാരമായിരുന്നു നാഗാര്‍ജുനയുടെ ട്വീറ്റ്‌.

2021 ഒക്‌ടോബര്‍ 2നാണ്‌ സാമന്തയും നാഗ ചൈതന്യയും വേര്‍പിരിയല്‍ വാര്‍ത്ത തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഇരുവരും ഔദ്യോഗികമായി പ്രഖ്യാപിച്ചത്‌. എന്നാല്‍ അടുത്തിടെ തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ നിന്നും സാമന്ത തന്‍റെ വേര്‍പിരിയല്‍ പ്രഖ്യാപനം പിന്‍വലിച്ചിരുന്നു. ഇതോടെ സാമന്തയും നാഗ ചൈതന്യയും വീണ്ടും ഒന്നിക്കുമെന്നാണ് ആരാധകരുടെ സംസാരം.

Also Read: ഗൂഢാലോചന കേസ്‌; ദിലീപിനെതിരായ നിര്‍ണായക തെളിവുകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.