കൊവിഡ് കാലത്ത് നിരവധി സിനിമാ താരങ്ങളാണ് വിവാഹിതരായത്. ഇപ്പോള്‍ തിരക്കഥാകൃത്തും നടനുമായ കിച്ചു ടെല്ലസും നടി റോഷ്ന ആന്‍ റോയിയും വിവാഹിതരാകാന്‍ ഒരുങ്ങുകയാണ് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലൗവിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയയായ നടിയാണ് റോഷ്ന. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, സുല്ല്, ധമാക്ക എന്നിവയാണ് റോഷ്നയുടെ മറ്റ് സിനിമകള്‍. അങ്കമാലി ഡയറീസ്, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ നടനാണ് കിച്ചു ടെല്ലസ്. അങ്കമാലി ഡയറീസിലെ പോത്ത് വര്‍ക്കി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അണിയറയില്‍ ഒരുങ്ങുന്ന ആന്റണി വര്‍ഗീസ് ചിത്രം അജഗജാന്തരത്തിന്റെ തിരക്കഥ കിച്ചുവിന്റെതാണ്. ടിനു പാപ്പച്ചനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. 'ഉറപ്പിച്ചു... പരിശുദ്ധമായ സന്തോഷമാണിത്. സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും ആയിരത്തി ഒരുന്നൂറ് ദിനങ്ങളായി. ഞങ്ങള്‍ വിവാഹിതരാകുന്നു എന്ന വിവരം പുറത്ത് വിടേണ്ട സമയം ആയിരിക്കുകയാണ്' സേവ് ദി ഡേറ്റ് ചിത്രങ്ങള്‍ക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ റോഷ്ന കുറിച്ചു. എആര്‍ആര്‍ എന്ന മേക്കപ്പ്, സ്റ്റൈലിങ് സ്റ്റുഡിയോ നടത്തി വരികയാണ് റോഷ്ന ഇപ്പോള്‍.
- " class="align-text-top noRightClick twitterSection" data="
">
- " class="align-text-top noRightClick twitterSection" data="
">
- " class="align-text-top noRightClick twitterSection" data="
">