ETV Bharat / sitara

ഒരു കാർ യാത്രയിലെ കഥ; 'രണ്ടു പേർ' ജൂലൈ 9 മുതൽ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ

author img

By

Published : Jul 9, 2021, 5:46 PM IST

കൈകാര്യം ചെയ്ത രീതിയും ചിത്രീകരണത്തിലെ പുതുമയും കൊണ്ട് സിനിമ 2017ലെ ഐഎഫ്എഫ്കെയിൽ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു

randu per movie to release in four ott platforms  ഒരു കാർ യാത്രയിലെ കഥ  രണ്ടു പേർ ജൂലൈ 9 മുതൽ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ  ഒടിടി പ്ലാറ്റ്‌ഫോം  രണ്ടു പേർ  randu per  iffk  nee stream  cave  koode  saina play
'രണ്ടു പേർ' ജൂലൈ 9 മുതൽ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ

2017ൽ ഐഎഫ്എഫ്കെയുടെ മത്സര വിഭാഗത്തിൽ പ്രേക്ഷക ശ്രദ്ധ നേടിയ രണ്ടു പേർ ജൂലൈ 9 മുതൽ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകനു മുന്നിലേക്ക്. നീ സ്ട്രീം, കേവ്, കൂടെ, സൈന പ്ലേ എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയാണ് സിനിമ റിലീസ് ചെയ്യുന്നത്. നവാഗതനായ പ്രേം ശങ്കർ ആണ് സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.

ഒരു രാത്രിയിൽ രണ്ട് അപരിചിതരുടെ ബെംഗളുരു നഗരത്തിലൂടെയുള്ള കാർ യാത്രയാണ് സിനിമയുടെ പ്രമേയം. പുതുമയുള്ള മേക്കിങ്ങിലൂടെയാണ് സിനിമ ഐഎഫ്എഫ്കെയിൽ ശ്രദ്ധിക്കപ്പെടുന്നത്.

Also Read: 'മഹാ സമുദ്ര'ത്തിലൂടെ സിദ്ധാർത്ഥ് വീണ്ടും തെലുങ്കിലേക്ക്; ചിത്രീകരണം പൂർത്തിയായി

ബേസിൽ പൗലോസ്, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളായെത്തുന്നത്. ഇവരെക്കൂടാതെ സുരാജ് വെഞ്ഞാറമ്മൂട്, അലൻസിയർ, സുനിൽ സുഖദ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. കെ.എസ് അരുൺ കുമാർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഛായാഗ്രഹണം നരേന്ദർ രാമാനുജവും സംഗീതം ഗോപി സുന്ദറും നിർവഹിച്ചിരിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.