ETV Bharat / sitara

അറപ്പ് തോന്നുന്നു... നിങ്ങള്‍ സ്വയം അപഹാസ്യനാകരുത്...; പ്രതിപക്ഷ നേതാവിനെ വിമര്‍ശിച്ച് കൂടുതല്‍ താരങ്ങള്‍ രംഗത്ത് - സിനിമാ താരങ്ങള്‍

ശൈലജ ടീച്ചര്‍ക്ക് മീഡിയ മാനിയയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്

kk shylaja  More celebrities criticize opposition leader  അറപ്പ് തോന്നുന്നു... നിങ്ങള്‍ സ്വയം അപഹാസ്യനാകരുത്...; പ്രതിപക്ഷ നേതാവിനെ വിമര്‍ശിച്ച് കൂടുതല്‍ താരങ്ങള്‍ രംഗത്ത്  പ്രതിപക്ഷ നേതാവിനെ വിമര്‍ശിച്ച് കൂടുതല്‍ താരങ്ങള്‍ രംഗത്ത്  celebrities criticize opposition leader  രമേശ് ചെന്നിത്തല  സിനിമാ താരങ്ങള്‍  കെവിഡ് 19
അറപ്പ് തോന്നുന്നു... നിങ്ങള്‍ സ്വയം അപഹാസ്യനാകരുത്...; പ്രതിപക്ഷ നേതാവിനെ വിമര്‍ശിച്ച് കൂടുതല്‍ താരങ്ങള്‍ രംഗത്ത്
author img

By

Published : Mar 13, 2020, 7:43 PM IST

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറെ കുറിച്ച് നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധമറിയിച്ച് സിനിമാരംഗത്ത് നിന്നും കൂടുതല്‍പേര്‍ രംഗത്ത്. വിനയ് ഫോര്‍ട്ട്, സംവിധായകന്‍ മനു അശോകന്‍, റിമ കല്ലിങ്കല്‍ തുടങ്ങി നിരവധിപേരാണ് തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ പ്രതിപക്ഷ നേതാവിനെതിരെ ഇപ്പോള്‍ പ്രതിഷേധമറിയിച്ചത്.

'നിപ്പക്കും പ്രളയത്തിനും മുമ്പില്‍ കുലുങ്ങാതെ ആര്‍ജവത്തോടെ നിന്ന ടീച്ചറെ ചീപ്പ് പൊളിറ്റിക്കല്‍ ഡ്രാമയിലൂടെ തളര്‍ത്താനാണോ നിങ്ങള്‍ ശ്രമിക്കുന്നത്... കഷ്ടം! നിങ്ങളുടെ രാഷ്ട്രീയ നാടകം എല്ലാ വേദികളിലും ഇറക്കരുത്. ശൈലജ ടീച്ചര്‍ പറഞ്ഞപോലെ ‘ ജനം കാണുന്നുണ്ട്' സംവിധായകന്‍ മനു അശോകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">

'മീഡിയാമാനിയയെന്ന ഉണ്ടയില്ലാ വെടിപൊട്ടിക്കുമ്പോൾ ഒന്ന് തിരിഞ്ഞ് നോക്കണം. കേരളം മാത്രമല്ല... രാജ്യം മുഴുവനും അവരെ ശ്രദ്ധിക്കുന്നത്‌ കാണാം.... ടീച്ചറെ കാണുകയും കേൾക്കുകയും ചെയ്യുന്നവർ... നിങ്ങളേയും കാണുന്നുണ്ട്‌, കേൾക്കുന്നുണ്ട്‌... അവരിലൂടെ സംസാരിക്കുന്നത്‌ അതിജീവനം ശീലമാക്കി മാറ്റിയെടുത്ത ഒരുജനതയാണെ'ന്ന് ബി.ഉണ്ണികൃഷ്ണന്‍ വിഷയത്തില്‍ പ്രതിഷേധമറിയിച്ച് കുറിച്ചു.

അറപ്പ് തോന്നുന്നു ചെന്നിത്തലയെന്നാണ് സംവിധായകന്‍ ഫാറൂഖ് അബ്ദുള്‍ റഹ്മാന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഒപ്പം രമേശ് ചെന്നിത്തലയുടെ വാര്‍ത്തസമ്മേളനം വന്ന പത്രത്തിലെ പേജും അദ്ദേഹം പങ്കുവെച്ചു.

സംവിധായകരായ വിപിന്‍ ദാസും, ജെനിത് കാച്ചപ്പിള്ളിയും രമേശ് ചെന്നിത്തലയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ശൈലജ ടീച്ചര്‍ക്ക് മീഡിയ മാനിയയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. നേരത്തെ ചെന്നിത്തലയുടെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനും, സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും രംഗത്തെത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.