Bro Daddy character poster : അന്നമ്മയെ പരിജയപ്പെടുത്തി കംപ്ലീറ്റ് ആക്‌ടര്‍ മോഹന്‍ലാലും പൃഥ്വിരാജും. പ്രേക്ഷകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് 'ബ്രോ ഡാഡി'. 'ബ്രോ ഡാഡി'യുടെ ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ചിത്രം വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്.
Mohanlal Prithviraj movie Bro Daddy : 'ബ്രോ ഡാഡി'യിലെ പുതിയ പോസ്‌റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് മോഹന്‍ലാലും പൃഥ്വിരാജും. തങ്ങളുടെ ഫേസ്‌ബുക്ക് പേജിലൂടെയാണ് 'ബ്രോ ഡാഡി'യിലെ മീനയുടെ കഥാപാത്രത്തിന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ ഇരുവരും പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ അന്നമ്മ എന്ന കഥാപാത്രത്തെയാണ് മീന അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്‍റെ കഥാപാത്രത്തിന്‍റെ ഭാര്യയുടെ വേഷമാണ് ചിത്രത്തില്‍ മീനയ്‌ക്ക്.
- " class="align-text-top noRightClick twitterSection" data="">
Bro Daddy cast and crew : മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തില്‍ പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. പൃഥ്വിയുടെ നായികയായി കല്യാണി പ്രിയദര്‍ശനും വേഷമിടും. ഇവരെ കൂടാതെ കനിഹ, സൗബിന്‍ ഷാഹിര്‍, ജഗദീഷ്, ലാലു അലക്‌സ് തുടങ്ങിയവരും 'ബ്രോ ഡാഡി'യില്‍ അണിനിരക്കും.
പൃഥ്വിരാജ് ആണ് സംവിധാനം. ആന്‍റണി പെരുമ്പാവൂരാണ് നിര്‍മാണം നിര്‍വഹിക്കുക. ദീപക് ദേവ് ആണ് സംഗീത സംവിധാനം. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണവും നിര്‍വഹിക്കും. എം ആര്‍ രാജകൃഷ്‌ണനാണ് ഓഡിയോഗ്രാഫി. അഖിലേഷ് മോഹന്‍ എഡിറ്റിങും നിര്‍വഹിക്കും.
Bro Daddy release : ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. റിലീസ് ഡേറ്റ് പുറത്തുവിട്ടിട്ടില്ലെങ്കിലും ഉടന്‍ തന്നെ 'ബ്രോ ഡാഡി' റിലീസിനെത്തുമെന്നാണ് സൂചന.
Also Read : Fahadh Faasil in Mari Selvaraj Movie | ഉദയനിധി സ്‌റ്റാലിന് വില്ലനായി ഫഹദ് ഫാസില്‍