ETV Bharat / sitara

ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്‍റേയും രണ്ടാംവരവിന് ഒരു ദിവസം മാത്രം ബാക്കി, വീഡിയോ ഗാനം എത്തി

author img

By

Published : Feb 17, 2021, 12:38 PM IST

ഫെബ്രുവരി 19ന് ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമില്‍ ദൃശ്യം 2 റിലീസ് ചെയ്യും. മോഹന്‍ലാല്‍, മീന, എസ്‌തര്‍, അന്‍സിബ, ആശ ശരത്, സിദ്ദിഖ് തുടങ്ങി ദൃശ്യത്തിന്‍റെ ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്

Drishyam 2 Ore Pakal Official Video Song  Drishyam 2 Ore Pakal Official Video Song news  Ore Pakal Official Video Song  Drishyam 2 Ore Pakal Song  ദൃശ്യം 2 വീഡിയോ ഗാനം  ദൃശ്യം 2 പാട്ടുകള്‍  ദൃശ്യം 2 സിനിമ വാര്‍ത്തകള്‍  ദൃശ്യം 2 റിലീസ്
ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്‍റേയും രണ്ടാംവരവിന് ഒരു ദിവസം മാത്രം ബാക്കി, വീഡിയോ ഗാനം എത്തി

ദൃശ്യം 2 റിലീസ് ചെയ്യാന്‍ ഇനി ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ സിനിമയിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്‌തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഒരേ പകല്‍ ഒരേ ഇരുള്‍ എന്ന ഗാനത്തിന്‍റെ വീഡിയോയാണ് റിലീസ് ചെയ്‌തിരിക്കുന്നത്. നേരത്തെ ഈ ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങിയിരുന്നു. മോഹന്‍ലാല്‍, മീന എന്നിവരുടെയെല്ലാം പ്രകടനങ്ങള്‍ തന്നെയാണ് ഗാനത്തിന്‍റെ പ്രധാന ആകര്‍ഷണം. രണ്ടാം ഭാഗം കാണാന്‍ ഇപ്പോള്‍ പുറത്തിറങ്ങിയ വീഡിയോ ഗാനം ഏറെ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. സോനോബിയ സഫറാണ് ഗാനം ആലപിച്ചിരിക്കുന്നത്. അനില്‍ ജോണ്‍സണാണ് ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത്. വിനായക് ശശികുമാറിന്‍റെതാണ് വരികള്‍. ഫെബ്രുവരി 19ന് ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമില്‍ ദൃശ്യം 2 റിലീസ് ചെയ്യും.

  • " class="align-text-top noRightClick twitterSection" data="">

മോഹന്‍ലാല്‍, മീന, എസ്‌തര്‍, അന്‍സിബ, ആശ ശരത്, സിദ്ദിഖ് എന്നീ ദൃശ്യത്തിന്‍റെ ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്. മുരളി ഗോപിയും ഗണേഷ് കുമാറുമാണ് രണ്ടാം ഭാഗത്തിന്‍റെ ഭാഗമായിരിക്കുന്ന മറ്റ് താരങ്ങള്‍. 2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫിന്‍റെ സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്. ബോക്‌സ്‌ ഓഫീസ് ഹിറ്റായിരുന്ന സിനിമ പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്‌തു. 50 കോടി ക്ലബിലെത്തിയ ആദ്യ മലയാള ചിത്രം കൂടിയായിരുന്നു ദൃശ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.