മലയാള സിനിമയിൽ കോടി ക്ലബ്ബ് ചർച്ചകൾക്ക് തുടക്കം കുറിച്ച ദൃശ്യം എന്ന ഇൻഡസ്ട്രി ഹിറ്റിന് രണ്ടാം ഭാഗമൊരുക്കുക എന്നത് ഒരു വലിയ റിസ്‌ക് തന്നെയാണ്... ആ റിസ്‌ക് എടുത്ത് ആളുകളുടെ കയ്യടികൾ വാങ്ങിക്കാൻ ജീത്തു ജോസഫ് എന്ന സംവിധായകന് സാധിച്ചിട്ടുണ്ടെന്നാണ് രണ്ടാം ഭാഗം കണ്ടവര്‍ അഭിപ്രായപ്പെടുന്നത്. വ്യാഴാഴ്ച അര്‍ധരാത്രി ആമസോണ്‍ പ്രൈമില്‍ ദൃശ്യം 2 സ്ട്രീം ചെയ്‌ത് തുടങ്ങി. ഇപ്പോള്‍ സോഷ്യല്‍മീഡിയകള്‍ തുറന്നാല്‍ കാണാന്‍ സാധിക്കുക ദൃശ്യം 2 എന്ന ഫാമിലി ക്രൈം ത്രില്ലര്‍ ഒരുക്കിയ സംവിധായകനെയും മോഹന്‍ലാല്‍ എന്ന നടനവിയ്മയത്തിന്‍റെ പ്രകടനത്തെയും പുകഴ്ത്തിയുള്ള കുറിപ്പുകളാണ്. 'അയാളുടെ അഭിനയത്തെയൊക്കെ വിമര്‍ശിക്കാന്‍ തക്ക യോഗ്യതയുള്ളവര്‍ ആരേലും ഇവിടുണ്ടോ' എന്ന് ഒരിക്കല്‍ മോഹന്‍ലാലിലെ പ്രതിഭയെ കുറിച്ച് സിബി മലയില്‍ പറഞ്ഞ വാക്കുകള്‍ കടമെടുത്താണ് പലരും ദൃശ്യം 2വിലെ മോഹന്‍ലാലിന്‍റെ പ്രകടനത്തെ വിലയിരുത്തുന്നത്. മോഹൻലാൽ മാത്രമല്ല എല്ലാ അഭിനേതാക്കളും തങ്ങളുടെ റോൾ സിനിമയില്‍ മനോഹരമാക്കിയെന്നാണ് ആസ്വദകര്‍ കുറിക്കുന്നത്. സ്വന്തം കുടുംബത്തെ രക്ഷിക്കാൻ ജോർജ്‌കുട്ടി നടത്തുന്ന ശ്രമങ്ങൾ രണ്ടാംഭാഗത്തിലും പ്രേക്ഷകർക്ക് ആസ്വാദ്യകരമായിട്ടുണ്ട്. ആദ്യഭാഗത്തെ പറയിപ്പിച്ചില്ലെന്ന് മാത്രമല്ല... കാണുന്ന എല്ലാവര്‍ക്കും തൃപ്തി നൽകാൻ കഴിയുന്ന സിനിമയായി മാറാനും ദൃശ്യം 2 വിന് കഴിഞ്ഞുവെന്നാണ് സിനിമാപ്രേമികള്‍ കുറിക്കുന്നത്.
ഒരു സീക്വലിന് ഒരുപാട് സാധ്യതകൾ ബാക്കിയുണ്ട് എന്ന ഉറച്ച ബോധ്യത്തിൽ ചെയ്‌ത വർക്കാണ് ദൃശ്യം 2. അത് ചെയ്‌ത് ഫലിപ്പിക്കുന്നതില്‍ ജീത്തു ജോസഫ് വിജയിച്ചു. മികച്ച ഒരു സിനിമയുടെ രണ്ടാം ഭാഗം സൃഷ്ടിക്കുമ്പോൾ സ്വാഭാവികമായും കേള്‍ക്കുന്ന ഒരു ചോദ്യമാണ്... 'ആദ്യഭാഗത്തെ കൂടി നശിപ്പിക്കണോ...?' അതിനെ സധൈര്യം ജീത്തു ജോസഫിന് രണ്ടാം ഭാഗം കൊണ്ട് നേരിടാന്‍ സാധിച്ചിട്ടുണ്ട്. മോഹൻലാലിന്‍റെ സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനമാണ് ദൃശ്യം 2വിലെ എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. തിയേറ്റര്‍ റിലീസുണ്ടായിരുന്നെങ്കില്‍ ആസ്വദനം കുറച്ച് കൂടി മനോഹരമാകുമായിരുന്നുവെന്നും തിയേറ്റര്‍ റിലീസിന് വേണ്ട എല്ലാം ദൃശ്യം 2വില്‍ ഉണ്ടായിരുന്നുവെന്നും ചില പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒരു പക്ഷെ മോഹന്‍ലാല്‍ എന്ന നടന്‍റെയും ദൃശ്യം 2 എന്ന സിനിമയുടെയും പാന്‍ ഇന്ത്യ വ്യൂവര്‍ഷിപ്പ് മുന്നില്‍ കണ്ടാകാം നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരും ജീത്തു ജോസഫ് എന്ന സംവിധായകനും ഒടിടി റിലീസ് എന്ന തീരുമാനത്തിലേക്ക് എത്തിയത്. ലോക്ക് ഡൗണ്‍ പരിമിതികള്‍ക്കുള്ളില്‍ നിന്ന് ആദ്യ ഭാഗത്തോട് ഒപ്പം നില്‍ക്കുന്ന രണ്ടാം ഭാഗം ഒരുക്കാനും വളരെ മനോഹരമായ ഒരു ഫാമിലി ക്രൈം ത്രില്ലര്‍ ആസ്വാദകന് സമ്മാനിക്കുകയും ചെയ്‌ത ജീത്തു ജോസഫിനെ 'ക്ലാസിക് ക്രിമിനല്‍' എന്നാണ് സോഷ്യല്‍മീഡിയ വിശേഷിപ്പിക്കുന്നത്.
-
Drishyam 2. Been wanting to say something about the film for a long time now. Guess since the world premiere is just...
Posted by Prithviraj Sukumaran on Thursday, February 18, 2021
Drishyam 2. Been wanting to say something about the film for a long time now. Guess since the world premiere is just...
Posted by Prithviraj Sukumaran on Thursday, February 18, 2021
Drishyam 2. Been wanting to say something about the film for a long time now. Guess since the world premiere is just...
Posted by Prithviraj Sukumaran on Thursday, February 18, 2021