എറണാകുളം: വിവാഹ ശേഷം നടി മിയ ജോർജ് നായികയായി എത്തുന്ന പുതിയ സിനിമയാണ് സിഐഡി ഷീല. മിയയാണ് ടൈറ്റില്‍ റോളിലെത്തുന്നത്. സിനിമയുടെ പ്രഖ്യാപനവും മോഷൻ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തിറക്കി. ഉണ്ണിമുകുന്ദൻ, ഗോകുൽ സുരേഷ് എന്നിവർ പ്രധാന വേഷങ്ങള്‍ ചെയ്‌ത ക്രൈം ത്രില്ലർ ചിത്രം ഇരയുടെ സംവിധായകൻ സൈജു എസ്.എസ് ആണ് സിഐഡി ഷീല സംവിധാനം ചെയ്യുന്നത്. 'നെവർ അണ്ടർ എസ്റ്റിമേറ്റ്' എന്നാണ് ചിത്രത്തിന്‍റെ ടാഗ്‌ലൈന്‍. വൈശാഖ്-മമ്മൂട്ടി ചിത്രമായ ന്യൂയോർക്കിന് തിരകഥ ഒരുക്കുന്ന നവീൻ ജോണാണ് സിഐഡി ഷീലയ്ക്കും തിരക്കഥയൊരുക്കുന്നത്. കൊല്ലപ്പള്ളി ഫിലിംസിന്‍റെ ബാനറിൽ ദിനേശ് കൊല്ലപ്പള്ളി നിർമിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് സംവിധായകനായ മഹേഷ് നാരായണനാണ് നിര്‍വഹിക്കുക. രാജീവ് വിജയ് ആണ് ഛായാഗ്രാഹകൻ. പ്രകാശ് അലക്‌സ് സംഗീതം ഒരുക്കുന്നു. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ പരിഗണിച്ച് ഷൂട്ടിങ് നടത്താനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.
- " class="align-text-top noRightClick twitterSection" data="">