ETV Bharat / sitara

Netflix Releases Minnal Murali video : ടെസ്‌റ്റ്‌ പാസ്‌ ആകുമോ എന്ന ടെന്‍ഷനില്‍ ടൊവിനോ ; പ്രചോദനമേകി കുട്ടി ; പുതിയ വീഡിയോ - superhero video released by netflix

Netflix releases Minnal Murali video : റിലീസിനൊരുങ്ങുന്ന 'മിന്നല്‍ മുരളി'യിലെ പുതിയ വീഡിയോ പുറത്തുവിട്ട്‌ അണിയറപ്രവര്‍ത്തകര്‍

Minnal Murali making of a superhero video  Netflix releases Minnal Murali video  ടെസ്‌റ്റ്‌ പാസ്‌ ആകുമോ എന്ന ടെന്‍ഷനില്‍ ടൊവിനോ  'മിന്നല്‍ മുരളി'യിലെ പുതിയ വീഡിയോ പുറത്ത്  Minnal Murali world premiere show  Priyanka Chopra about Minnal Murali  Minnal Murali songs  Minnal Murali Trailer  Tovino Thomas as superhero  Minnal Murali cast and crew  Andrew D'Cruz in Minnal Murali  Once again Tovino Thomas and Basil Joseph  superhero video released by netflix  Latest Tovino Thomas movie
Netflix releases Minnal Murali video : ടെസ്‌റ്റ്‌ പാസ്‌ ആകുമോ എന്ന ടെന്‍ഷനില്‍ ടൊവിനോ; പ്രചോദനമേകി കുട്ടി; പുതിയ വീഡിയോ വൈറല്‍
author img

By

Published : Dec 18, 2021, 8:18 PM IST

Minnal Murali Netflix release : മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമെന്ന വിശേഷണത്തോടെ പുറത്തിറങ്ങുന്ന 'മിന്നല്‍ മുരളി'ക്കായുള്ള കാത്തിരിപ്പിലാണ് നാളേറെയായി ആരാധകര്‍. ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ്‌ സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്‌തുസ്‌ റിലീസായി ഡിസംബര്‍ 24ന്‌ നെറ്റ്‌ഫ്ലിക്‌സിലൂടെയാണ് പുറത്തിറങ്ങുന്നത്.

റിലീസിനൊരുങ്ങുന്ന ചിത്രത്തിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് പുതിയൊരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 'മിന്നല്‍ മുരളി'യിലെ രണ്ടര മിനിറ്റ്‌ ദൈര്‍ഘ്യമുള്ള വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ നെറ്റ്‌ഫ്ലിക്‌സിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

അടുത്ത ദിവസം നടക്കുന്ന സൂപ്പര്‍ ഹീറോ ടെസ്‌റ്റില്‍ പാസാകുമോ എന്ന്‌ ടെന്‍ഷനടിച്ചിരിക്കുന്ന ടൊവിനോയും താരത്തിന് പ്രചോദനം നല്‍കുന്ന കുട്ടിത്താരവുമാണ് വീഡിയോയില്‍. സ്‌ട്രെങ്ത്ത് ടെസ്‌റ്റ്‌ ചെയ്യാന്‍ ഗ്രേറ്റ്‌ ഖാളിയും, സ്‌പീഡ്‌ ടെസ്‌റ്റ്‌ ചെയ്യാന്‍ യുവരാജ്‌ സിങുമാണ് ഉണ്ടാകുന്നതെന്ന്‌ ടൊവിനോയുടെ കഥാപാത്രത്തോട്‌ കുട്ടിത്താരം പറയുന്ന രംഗവും വീഡിയോയിലുണ്ട്.

  • " class="align-text-top noRightClick twitterSection" data="">

ഇന്ന് പുറത്തിറങ്ങിയ വീഡിയോ ഇതിനോടകം തന്നെ 3,05,249 പേര്‍ കണ്ടുകഴിഞ്ഞു. ചിത്രത്തെയും താരത്തെയും പിന്തുണച്ച് കൊണ്ടുള്ള നിരവധി കമന്‍റുകളാണ് വീഡിയോയ്‌ക്ക് താഴെ വന്നിരിക്കുന്നത്.

Minnal Murali world premiere show : നെറ്റ്‌ഫ്ലിക്‌സില്‍ എത്തുംമുമ്പേ ചിത്രത്തിന്‍റെ ഗ്ലോബല്‍ പ്രീമിയര്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. ജിയോ മാമി മുംബൈ ഫിലിം ഫെസ്‌റ്റിവലിലാണ് ചിത്രത്തിന്‍റെ പ്രീമിയര്‍ നടന്നത്. പ്രീമിയര്‍ ഷോയ്‌ക്ക് ശേഷം പ്രേക്ഷകരുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Priyanka Chopra about Minnal Murali : 'മിന്നല്‍ മുരളി' ഇഷ്‌ടപ്പെട്ടതായി ജിയോ മാമി മുംബൈ ഫിലിം ഫെസ്‌റ്റിവലിന്‍റെ ചെയര്‍പേഴ്‌സണും പ്രമുഖ ബോളിവുഡ്‌ താരവുമായ പ്രിയങ്ക ചോപ്ര നേരത്തെ തന്നെ പറഞ്ഞിരുന്നു.

Minnal Murali songs : ചിത്രത്തിന്‍റെ ട്രെയ്‌ലറുകളും ഗാനങ്ങളും ഇതിനോടകം തന്നെ ശ്രദ്ധേയമായിട്ടുണ്ട്. ഏറ്റവും ഒടുവിലായി 'ആരോമല്‍' എന്ന ഗാനമാണ് പുറത്തിറങ്ങിയത്. മനു മഞ്‌ജിത്തിന്‍റെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍റെ സംഗീതത്തില്‍ നിത്യ മാമന്‍, സൂരജ്‌ സന്തോഷ്‌ എന്നിവരാണ് ഗാനാലാപനം. നേരത്തെ ചിത്രത്തിലെ 'തീ മിന്നല്‍ തിളങ്ങി' എന്ന ടൈറ്റില്‍ ഗാനവും 'ഉയിരേ ഒരു ജന്മം നിന്നെ' എന്ന ലിറിക്കല്‍ വീഡിയോ ഗാനവും 'കുഗ്രാമമെ', 'എടുക്ക്‌ കാശായ്‌' എന്നിങ്ങനെ തുടങ്ങുന്ന ഗാനങ്ങളും പുറത്തിറങ്ങിയിരുന്നു. ചിത്രത്തിലെ ഇതുവരെ പുറത്തിറങ്ങിയ എല്ലാ ഗാനങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

Minnal Murali Trailer : അടുത്തിടെ ചിത്രത്തിലെ ബോണസ്‌ ട്രെയ്‌ലറും പുറത്തിറങ്ങിയിരുന്നു. ചിരിയുടെ മാലപ്പടക്കവുമായാണ് ആദ്യ ട്രെയ്‌ലര്‍ പുറത്തിറങ്ങിയതെങ്കില്‍ കണ്ണീരാണ് ബോണസ്‌ ട്രെയ്‌ലര്‍ നല്‍കുന്നത്. ഒരു നാടു മുഴുവന്‍ അപകടത്തിലാകുമ്പോള്‍ രക്ഷകനായി സൂപ്പര്‍ ഹീറോയായി എത്തുന്ന ടൊവിനോയെയാണ് ബോണസ്‌ ട്രെയ്‌ലറില്‍ കാണാനാവുക. ആദ്യ ട്രെയ്‌ലറും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

Tovino Thomas as superhero : ജയ്‌സണ്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്നത്. ഇടിമിന്നലേറ്റ് അസാധാരണ ശക്‌തി കൈവരിക്കുന്ന ജയ്‌സണ്‍ ഒരു സൂപ്പര്‍ ഹീറോ ആയി മാറുന്നതാണ് കഥ. ബിഗ് ബഡ്‌ജറ്റ് ആയി ഒരുങ്ങുന്ന ചിത്രം 1990 കളിലൂടെയാണ് കഥ പറയുന്നത്.

Minnal Murali cast and crew : ടൊവിനോയെ കൂടാതെ അജു വര്‍ഗീസ്, മാമുക്കോയ, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. 'ജിഗര്‍ത്തണ്ട', 'ജോക്കര്‍' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമ സുന്ദരവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Andrew D'Cruz in Minnal Murali : വിഎഫ്എക്‌സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ വിഎഫ്‌എക്‌സ്‌ സൂപ്പര്‍ വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസ് ആണ്. ചിത്രത്തിലെ രണ്ട് വമ്പന്‍ സംഘട്ടനങ്ങള്‍ സംവിധാനം ചെയ്യുന്നത് വ്‌ളാഡ് റിംബര്‍ഗാണ്. കലാസംവിധാനം മനു ജഗത്തും നിര്‍വഹിക്കുന്നു. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്‍റെ ബാനറില്‍ സോഫിയ പോളിന്‍റെ നിര്‍മാണത്തില്‍ ബേസില്‍ ജോസഫിന്‍റെ സംവിധാനത്തില്‍ പിറക്കുന്ന ചിത്രമാണിത്. അരുണ്‍ അനിരുദ്ധന്‍, ജസ്‌റ്റിന്‍ മാത്യു എന്നിവരാണ് രചന നിര്‍വഹിക്കുന്നത്. സമീര്‍ താഹിര്‍ ഛായാഗ്രഹണവും ഷാന്‍ റഹ്‌മാന്‍ സംഗീതവും നിര്‍വഹിക്കുന്നു.

Once again Tovino Thomas and Basil Joseph : 'ഗോദ' ക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്.

Also Read : 'സിനിമ മെഗാഹിറ്റും നായകന്‍ മെഗാസ്‌റ്റാറും ആണെങ്കില്‍ 5 ഭാഗങ്ങള്‍ വരെ വരും'; ആദിവാസികള്‍ക്ക്‌ 'കാഴ്‌ച 3' സമർപ്പിക്കാന്‍ മമ്മൂട്ടി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.