ETV Bharat / sitara

മരക്കാര്‍ ലൊക്കേഷന്‍ വീഡിയോ പുറത്ത്... സെറ്റില്‍ അജിത്തിന്‍റെ അപ്രതീക്ഷിത സന്ദര്‍ശനം - trending

മരക്കാര്‍ ചിത്രീകരണം നടന്ന ഹൈദരാബാദ് ഫിലിം സിറ്റിയിലാണ് അജിത്തിന്‍റെ അപ്രതീക്ഷിത സന്ദര്‍ശനം.

sitara  Marakkar location video outമരക്കാര്‍ ലൊക്കേഷന്‍ വീഡിയോ പുറത്ത്... സെറ്റില്‍ അജിത്തിന്‍റെ അപ്രതീക്ഷിത സന്ദര്‍ശനം  മരക്കാര്‍ ലൊക്കേഷന്‍ വീഡിയോ പുറത്ത്  മരക്കാര്‍ സെറ്റില്‍ അജിത്തിന്‍റെ അപ്രതീക്ഷിത സന്ദര്‍ശനം  ഹൈദരാബാദ് ഫിലിം സിറ്റി  മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം  Marakkar  Mohanlal  Ajith Kumar  Marakkar location video  Marakar release  release  Marakkar OTT release  OTT release  OTT  theatre release  theatre  film  film news  movie  movie news  entertainment  entertainment news  latest  news  latest news  top news  top  trending  ETV
മരക്കാര്‍ ലൊക്കേഷന്‍ വീഡിയോ പുറത്ത്... സെറ്റില്‍ അജിത്തിന്‍റെ അപ്രതീക്ഷിത സന്ദര്‍ശനം
author img

By

Published : Nov 5, 2021, 4:06 PM IST

നാളേറെയായി ആരാധകര്‍ അക്ഷമരായി കാത്തിരിക്കുന്ന മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ബിഗ് ബഡ്‌ജറ്റ് ചിത്രമാണ് മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം. മരക്കാര്‍ റിലീസിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ സിനിമ സെറ്റില്‍ അപ്രതീക്ഷിതമായി എത്തിയിരിക്കുകയാണ് നടൻ അജിത്ത്. മരക്കാര്‍ ചിത്രീകരണം നടന്ന ഹൈദരാബാദ് ഫിലിം സിറ്റിയിലാണ് താരത്തിന്‍റെ അപ്രതീക്ഷിത സന്ദര്‍ശനം.

സെറ്റിലെത്തിയ താരത്തെ മോഹന്‍ലാലും പ്രിയദര്‍ശനും ചേര്‍ന്നാണ് സ്വീകരിച്ചത്. സെറ്റിലുള്ള ഏവരെയും കണ്ട് പരിചയപ്പെട്ടതിന് ശേഷമായിരുന്നു താരത്തിന്‍റെ മടക്കം. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന അന്തരിച്ച പ്രമുഖ നടന്‍ നെടുമുടി വേണു, സിദ്ദിഖ്, മുകേഷ്, സുനില്‍ ഷെട്ടി, അര്‍ജുന്‍ എന്നീ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി സിനിമ പ്രവര്‍ത്തകരുമായി താരം കുശലം പറയുന്നതും വീഡിയോയില്‍ കാണാം.

  • " class="align-text-top noRightClick twitterSection" data="">

ആശിര്‍വാദ്‌ സിനിമാസ്, മൂണ്‍ഷൂട്ട്‌ എന്‍റര്‍ടെയിന്‍മെന്‍റ് , കോണ്‍ഫിഡന്‍ഡ്‌ ഗ്രൂപ്പ് എന്നീ ബാനറുകളിലാണ് മരക്കാറിന്‍റെ നിര്‍മ്മാണം. 100 കോടി ബഡ്‌ജറ്റിലൊരുങ്ങുന്ന ചിത്രം ഒടിടി റിലീസായാണ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. ചിത്രം ആമസോണ്‍ പ്രൈമിലൂടെയാകും റിലീസ്‌ ചെയ്യുന്നതെന്നും തിയേറ്റര്‍ ഉടമകളുമായുള്ള ചര്‍ച്ചകളെല്ലാം അവസാനിച്ചെന്നും ഫിലിം ചേമ്പര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Also Read: മരക്കാര്‍ തിയേറ്റര്‍ കാണില്ല..! തിയേറ്റര്‍ ഉടമകളുമായുള്ള ചര്‍ച്ച അവസാനിപ്പിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.