സൈമ പുരസ്കാരങ്ങളില്‍ ലൂസിഫറിലൂടെ മോഹൻലാൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍, മികച്ച നടിക്കുള്ള തമിഴിലെയും മലയാളത്തിലെയും അവാര്‍ഡ് ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യര്‍ക്ക്. ലൂസിഫർ, പ്രതി പൂവൻകോഴി തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിനാണ് മലയാളത്തിലെ മികച്ച അഭിനേത്രിയായി താരത്തെ പ്രഖ്യാപിച്ചത്. വെട്രിമാരന്‍റെ അസുരൻ എന്ന ചിത്രത്തിലൂടെ കോളിവുഡിലെയും മികച്ച നടി മഞ്ജുവാണ്.
ശനിയാഴ്‌ചയും ഞായറാഴ്‌ചയുമായാണ് ഹൈദരാബാദിൽ സൗത്ത് ഇന്ത്യൻ ഇന്‍റർനാഷണൽ മൂവി അവാർഡ്‌സ്(സൈമ) അരങ്ങേറുന്നത്. ഞായറാഴ്‌ച തമിഴിലെ അവാർഡ് ജേതാക്കളെയും പ്രഖ്യാപിച്ചിരിക്കുകയാണ്. തമിഴകത്ത് മികച്ച നടൻ ധനുഷാണ്. താരത്തിന് ദേശീയ പുരസ്‌കാരം ലഭിച്ച അസുരൻ എന്ന ചിത്രം തന്നെയാണ് സൈമയിലും അംഗീകാരം നേടിക്കൊടുത്തത്.
കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം അവാർഡ് നിശ സംഘടിപ്പിക്കാനാകാത്തതിനാൽ, 2019ലെ ചലച്ചിത്ര പുരസ്‌കാരങ്ങളാണ് ശനിയാഴ്‌ച വിതരണം ചെയ്‌തത്.
തമിഴകത്തെ പുരസ്‌കാരങ്ങൾ
- മികച്ച നടൻ (നെഗറ്റീവ് റോൾ)- അർജുൻ ദാസ് - കൈതി
- മികച്ച സഹനടൻ- ജോർജ് മരിയൻ- കൈതി
- മികച്ച സഹനടൻ- ഇന്ദുജ രവിചന്ദ്രൻ - മഗാമുനി
- മികച്ച നവാഗത സംവിധായകൻ- പ്രദീപ് രംഗനാഥൻ - കോമാലി
- മികച്ച നവാഗത താരം- കെൻ കരുണാസ്- അസുരൻ
- മികച്ച നവാഗത ചലച്ചിത്ര നിർമാതാവ്- വി സ്റ്റുഡിയോസ് - ആടൈ
- മികച്ച സംഗീത സംവിധായകൻ- ഡി.ഇമ്മൻ - വിശ്വാസം
- മികച്ച പിന്നണി ഗായിക- സൈന്ധവി പ്രകാശ് - അസുരൻ
- മികച്ച ഗാനരചയിതാവ്- വിവേക് - സിങ്കപ്പെണ്ണേ (ബിഗിൽ)
- മികച്ച ഛായാഗ്രാഹകൻ- വേൽരാജ് - അസുരൻ
More Read: സൈമ അവാർഡ് 2021, മലയാളത്തില്‍ താരമായത് ലൂസിഫർ
മലയാളത്തിലെ പുരസ്‌കാരങ്ങൾ
- മികച്ച സംവിധായകൻ- ലിജോ ജോസ് പെല്ലിശ്ശേരി- ജല്ലിക്കട്ട്
- മികച്ച ചിത്രം- ലൂസിഫർ
- മികച്ച ഹാസ്യ നടൻ - ബേസിൽ ജോസഫ്- കെട്ട്യോളാണെന്‍റെ മാലാഖ
- മികച്ച നടൻ (നെഗറ്റീവ് റോൾ)- ഷൈൻ ടോം ചാക്കോ- ഇഷ്‌ക്
- മികച്ച സഹനടൻ- റോഷൻ മാത്യു- മൂത്തോൻ
- മികച്ച സഹനടി- സാനിയ ഇയ്യപ്പൻ- ലൂസിഫർ
- മികച്ച നവാഗത താരം- അന്ന ബെൻ- കുമ്പളങ്ങി നൈറ്റ്സ്
- മികച്ച നവാഗത ചലച്ചിത്ര നിർമാതാവ്- സ്‌ക്യൂബ് ഫിലിംസ്- ഉയരെ
- മികച്ച പിന്നണി ഗായകൻ- ഹരിശങ്കർ കെ.എസ്- പവിഴ മഴ (അതിരൻ)
- മികച്ച പിന്നണി ഗായിക- പ്രാർഥന- താരാപഥമാകേ (ഹെലൻ)
- മികച്ച ഗാനരചയിതാവ്- വിനായക് ശശികുമാർ- ആരാധികേ (അമ്പിളി)