ETV Bharat / sitara

മമ്മൂട്ടിയുടെ കടയ്ക്കൽ ചന്ദ്രന് ക്ലീൻ യൂ സർട്ടിഫിക്കറ്റ്; 'വൺ' ഉടൻ പ്രദർശനത്തിനെത്തും - santhosh vishwanath one movie news

വൺ എന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ചു. ചിത്രം ഉടൻ റിലീസിനെത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. കേരളത്തിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിനിമ തിയേറ്ററുകളിലെത്തുമെന്നാണ് സൂചന.

ക്ലീൻ യൂ സർട്ടിഫിക്കറ്റ് വൺ സിനിമ വാർത്ത  മമ്മൂട്ടി വൺ സിനിമ വാർത്ത  കടയ്ക്കൽ ചന്ദ്രൻ മമ്മൂട്ടി സിനിമ വാർത്ത  വൺ ഉടൻ പ്രദർശനത്തിന് വാർത്ത  വൺ റിലീസ് ഉടൻ വാർത്ത  സന്തോഷ്‌ വിശ്വനാഥ് മമ്മൂട്ടി സിനിമ വാർത്ത  one clean u certificate news  mammootty starring one film news latest  mammootty one film censorship news  santhosh vishwanath one movie news  kadakkal chandran one movie news
വൺ ഉടൻ പ്രദർശനത്തിനെത്തും
author img

By

Published : Mar 20, 2021, 3:18 PM IST

മെഗാസ്റ്റാർ കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായെത്തുന്ന 'വൺ' എന്ന ചിത്രത്തിന് സെൻസർ ബോർഡിന്‍റെ അംഗീകാരം ലഭിച്ചു. ചിത്രം ക്ലീൻ യൂ സർട്ടിഫിക്കറ്റ് നേടിയെന്നും ഉടൻ തന്നെ റിലീസിനെത്തുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു. റിലീസ് തിയതി പ്രഖ്യാപിച്ചെങ്കിലും പൊളിറ്റിക്കൽ ത്രില്ലറായി ഒരുക്കുന്ന മലയാളചിത്രം കേരളത്തിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി മാർച്ച് ഇരുപത്തിയാറിന് തിയേറ്ററുകളിലെത്തുമെന്നാണ് സൂചന.

" class="align-text-top noRightClick twitterSection" data="

It’s a clean U! Kadakkal Chandran coming soon to cinemas near you! One Movie

Posted by Mammootty on Saturday, 20 March 2021
">

ഒരു മുഖ്യമന്ത്രി എങ്ങനെയായിരിക്കണമെന്നും അയാൾ നടപ്പിലാക്കുന്ന പദ്ധതികളും നടപടികളുമാണ് സന്തോഷ്‌ വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പ്രമേയം. മുരളി ഗോപി, ജോജു ജോർജ്, സംവിധായകൻ രഞ്ജിത്ത്, സുരേഷ് കൃഷ്ണ, അലൻസിയർ, നിമിഷാസജയൻ, സുധീർ കരമന, ജഗദീഷ്, സലിം കുമാർ, ശങ്കർ രാമകൃഷ്ണൻ, സുദേവ് നായർ, ശ്യാമപ്രസാദ്, മാത്യു തോമസ്, നന്ദു, മാമുക്കോയ, സദേവ് നായർ, മുകുന്ദൻ, പ്രേംകുമാർ, റിസബാവ, ബാലാജി, വി.കെ. ബൈജു, മേഘനാഥൻ, അബു സലിം സാബ് ജോൺ, ജയൻ ചേർത്തല ജയകൃഷ്ണൻ, ഷിജു, രശ്മി ബോബൻ, ഗായത്രി അരുൺ, ഡോ. പ്രമീളാദേവി, സുബ്ബ ലഷ്മി എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അഹാന കൃഷ്ണയുടെ ഇളയ സഹോദരി ഇഷാനിയും വൺ ചിത്രത്തിലൂടെ അഭിനയത്തിലേക്ക് ചുവട് വക്കുന്നു.

ബോബി- സഞ്ജയ് ടീമിന്‍റേതാണ് തിരക്കഥ. റഫീഖ് അഹമ്മദിന്‍റെ വരികൾക്ക് ഗോപി സുന്ദർ സംഗീതം പകരുന്നു. വൈദി സോമസുന്ദരം ഫ്രെയിമുകൾ ഒരുക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ നിഷാദ് യൂസഫാണ്. ഇച്ചായിസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ശ്രീലഷ്മി ആർ. ചിത്രം നിർമിക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.