ദുല്‍ഖര്‍ സല്‍മാന്‍റെ 'സല്യൂട്ടി'ന് പിന്നാലെ മമ്മൂട്ടി ചിത്രം 'പുഴു'വും ഒടിടി റിലീസിനൊരുങ്ങുന്നു. സോണി ലിവിലൂടെയാണ് 'പുഴു' പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. സോണി ലിവ് അധികൃതര്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്.
Puzhu OTT release: അതേസമയം റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടില്ല. ഇതാദ്യമായാണ് ഒരു മമ്മൂട്ടി ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ നേരിട്ട് റിലീസിനെത്തുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
Parvathy Thiruvoth in Puzhu: പാര്‍വതി തിരുവോത്താണ് സിനിമയില്‍ നായികയായെത്തുന്നത്. അന്തരിച്ച പ്രമുഖ നടന്‍ നെടുമുടി വേണു, ഇന്ദ്രന്‍സ്, ആത്മീയ, മാളവിക മേനോന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.
Also Read: ഒടിടിയില്‍ അരങ്ങേറ്റം കുറിക്കാന്‍ കരീന ; ചിത്രം 'ദ ഡിവോഷന്‍ ഓഫ് സസ്‌പെക്‌ട് എക്‌സി'നെ അധികരിച്ച്
Puzhu cast and crew: നവാഗതയായ റത്തീന ഷര്‍ഷാദാണ് സംവിധാനം. ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തില്‍ ഒരു വനിത സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍റെ നിര്‍മാണ കമ്പനിയായ വേഫാറെര്‍ ഫിലിംസും സെല്ലുലോയ്‌ഡിന്‍റെ ബാനറില്‍ എസ്.ജോര്‍ജും ചേര്‍ന്നാണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്‍റെ വേ ഫാറര്‍ ഫിലിംസാണ് സഹ നിര്‍മാണവും വിതരണവും.
Crime thriller Puzhu: മമ്മൂട്ടി നായകനായ ഖാലിദ് റഹ്മാന്‍ ചിത്രം 'ഉണ്ട'യ്‌ക്ക് ശേഷം ഹര്‍ഷാദ് രചന നിര്‍വഹിക്കുന്ന സിനിമയാണ് 'പുഴു'. 'വൈറസ്' എന്ന ചിത്രത്തിന് ശേഷം ഷര്‍ഫു-സുഹാസ് കൂട്ടുകെട്ടിനൊപ്പം ഹര്‍ഷദ് തിരക്കഥ ഒരുക്കുന്ന സിനിമ കൂടിയാണിത്. 'ബാഹുബലി', 'മിന്നല്‍ മുരളി' എന്നീ സിനിമകളുടെ ഭാഗമായ മനു ജഗത് ആണ് 'പുഴു'വിന്‍റെ കലാസംവിധാനം നിര്‍വഹിക്കുന്നത്. ജേക്‌സ് ബിജോയ് ആണ് സംഗീതം. തേനി ഈശ്വറാണ് ഛായാഗ്രഹണം. ദീപു ജോസഫ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. മാഫിയ ശശി ആണ് സംഘട്ടനം.