പുതുമുഖം ആനന്ദ് റോഷൻ, അനഘ സജീവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റഷീദ് പാറക്കല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'സമീര്‍' ഡിസംബറില്‍ തിയേറ്ററുകളിലെത്തും. ബിയോണ്ട് ദി റീൽസ് പ്രൊഡക്ഷൻസ്, മാസ് പ്രൊഡക്ഷൻസ് ദുബായ് എന്നിവര്‍ ചേര്‍ന്ന് നിർമിക്കുന്ന ചിത്രത്തില്‍ ഇർഷാദ്, മാമുക്കോയ, പ്രദീപ് ബാലൻ, വിനോദ് കോവൂർ, വേണു മച്ചാട്, നീനാ കുറുപ്പ്, മഞ്ജു പത്രോസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
റഷീദ് പാറക്കലിന്‍റെ വരികൾക്ക് സുദീപ് പാലനാട്, ശിവരാമൻ മംഗലശേരി എന്നിവർ സംഗീതം നല്‍കിയിരിക്കുന്നു. ചിത്രത്തിലെ പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. രൂപേഷ് തിക്കോടിയാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. റഷീദ് പാറക്കലിന്‍റെ ഒരു തക്കാളിക്കാരന്‍റെ സ്വപ്നങ്ങള്‍ എന്ന നോവലിന്‍റെ ദൃശ്യാവിഷ്‌കാരമാണ് 'സമീർ'. അബുദാബിയിലെ ഒരു ഉൾനാടൻ ഗ്രാമത്തിലെ തക്കാളി കൃഷിത്തോട്ടത്തില്‍ ജോലി ചെയ്യുന്ന ഒരു ചെറുപ്പക്കാരന്റെ അതിജീവനത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. തന്‍റെ ആത്മകഥാംശത്തോടൊപ്പം പ്രവാസികളുടെ പച്ചയായ ജീവിതാവസ്ഥകളും സമീറില്‍ കാണാമെന്ന് സംവിധായകൻ റഷീദ് വ്യക്തമാക്കി.