എപ്പോള്‍ കണ്ടാലും പുതുമ തോന്നുന്ന അല്‍ഫോന്‍സ് പുത്രന്‍ ചിത്രം പ്രേമത്തിന് ആറ് വയസ്സ്. ഒരു കൂട്ടം ചെറുപ്പക്കാരുടെ കഠിനാധ്വാനത്തില്‍ പിറന്ന പ്രേമം, മലയാളവും, തമിഴും തെലുങ്കും കടന്ന് പ്രേക്ഷക പ്രീതിയാര്‍ജിച്ചു. ജോര്‍ജ് എന്ന വ്യക്തിയുടെ ജീവിതത്തിന്‍റെ മൂന്ന് ഘട്ടങ്ങളാണ് സിനിമയുടെ പ്രമേയം. പ്ലസ്ടുവിന് പഠിക്കുമ്പോള്‍ പ്രണയിച്ച പെണ്‍കുട്ടിയെ തന്‍റെ തന്നെ പേരുള്ള മറ്റൊരു പയ്യൻ സ്വന്തമാക്കുമ്പോള്‍ കാഴ്ചക്കാരനാകേണ്ടി വന്നു ജോര്‍ജിന്. പിന്നീട് ഡിഗ്രി പഠന കാലത്ത് കോളജിൽ ഗസ്റ്റ് ലക്ചററായി വരുന്ന അധ്യാപികയോട് പ്രണയം തോന്നുന്നു. എന്നാൽ അതും നഷ്ടപ്രണയമായി മാറുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം, ആദ്യത്തെ പ്രണയിനി മേരിയോടൊപ്പം നടന്നിരുന്ന സെലിന്‍ എന്ന പെണ്‍കുട്ടിയെ കാണുകയും അവളുമായുള്ള പ്രണയം വിജയിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ വളരെ സാധാരണമായ ആശയമാണ് ആഖ്യാനമികവാല്‍ അല്‍ഫോന്‍സ് പുത്രന്‍ ശ്രദ്ധേയമാക്കിയത്.

Also read: തെലുങ്കിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം പ്രഖ്യാപിച്ച് പ്രശാന്ത് വര്‍മ
കളക്ഷനിലടക്കം മലയാള സിനിമ ചരിത്രത്തിലെ നാഴിക കല്ലായി മാറി പ്രേമം. പുതുമകളൊന്നുമില്ലാത്ത സിനിമ എന്നാണ് സംവിധായകന്‍ തന്നെ സിനിമ പുറത്തിറങ്ങും മുമ്പ് ഒറ്റ വരിയില്‍ പറഞ്ഞത്. വന്‍ പ്രേക്ഷകപിന്‍തുണ നേടിയതിന് പിന്നില്‍ സിനിമയ്ക്കായി സംവിധായകൻ ചേർത്ത ചേരുവകളാണ് നിര്‍ണായകമായത്. ക്യാമ്പസ് ജീവിതം, തമാശകൾ, യുവജനോത്സവ വേദികൾ, ഓണാഘോഷം തുടങ്ങി ഗൃഹാതുരത്വം ഉണർത്തുന്ന നിരവധി കൂട്ടുകൾ ചേർത്ത ഒന്നായിരുന്നു പ്രേമം. അതുവരെയുണ്ടായിരുന്ന നായിക സൗന്ദര്യ സങ്കല്‍പത്തില്‍ നിന്ന് ചിത്രം മാറിനടന്നു. സിനിമയുടെ വിജയത്തിന്‍റെ മുഖ്യ കാരണങ്ങളില്‍ ഒന്ന് മലര്‍ മിസ് എന്ന കഥാപാത്രം കൂടിയായിരുന്നു. നിറയെ മുഖക്കുരുവും അലസമായി കിടക്കുന്ന നീളൻ മുടിയും ചിരിയുമായി സായ് പല്ലവി എന്ന നടി കയറിവന്നത് മലയാളികളുടെ മനസ്സിലേക്കാണ്. സാരിയിൽ സുന്ദരിയായി തനി നാടൻ പെൺകുട്ടിയായി വന്ന് ജീൻസും ഷർട്ടും ഡപ്പാംകൂത്ത് ഡാൻസ് സ്റ്റെപ്പുകളുമായി കാണികളെ ആവേശത്തിലാക്കാന്‍ സായി പല്ലവിയുടെ കഥാപാത്രത്തിന് കഴിഞ്ഞു. സിനിമയുടെ കഥയും കഥാപാത്രങ്ങളും മാത്രമായിരുന്നില്ല, ചിത്രത്തിലെ നായകനായ നിവിന്‍ പോളിയുടെ കറുത്ത ഷര്‍ട്ടും കൂളിങ് ഗ്ലാസും മുണ്ടും വരെ ട്രെന്‍ഡിങ്ങായിരുന്നു. ചിത്രത്തിലെ പാട്ടുകളെല്ലാം ഹിറ്റായി. 'മലരേ' എന്ന ഗാനം ഉണ്ടാക്കിയ ഓളം ചെറുതല്ല. മഡോണ സെബാസ്റ്റ്യന്‍, സായി പല്ലവി, അനുപമ പരമേശ്വരന്‍, വിനയ് ഫോര്‍ട്ട്, സൗബിന്‍, ഷറഫുദ്ദീന്‍, സിജു വില്‍സണ്‍ തുടങ്ങിയ താരങ്ങളാണ് പ്രേമത്തിലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയത്.


പ്രേമം ആറ് വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ നിവിന്‍ പോളി ആരാധകരുമായി പങ്കുവച്ചു. 'ആറ് വര്‍ഷം പൂര്‍ത്തിയായി എന്ന് ചിന്തിക്കാന്‍ കഴിയുന്നില്ല. നിങ്ങളൊരു മാജിക്കാണ് അല്‍ഫോന്‍സ് പുത്രന്‍' എന്നാണ് ചിത്രത്തിന്‍റെ പഴയ പോസ്റ്ററും അല്‍ഫോന്‍സിനൊപ്പമുള്ള ചിത്രവും പങ്കുവച്ച് നിവിന്‍ പോളി കുറിച്ചത്. പതിനേഴ് പുതുമുഖങ്ങളാണ് പ്രേമത്തിലൂടെ സിനിമയുടെ വെള്ളി വെളിച്ചത്തിലേക്ക് എത്തിയത്. നാടകീയ ഡയലോഗുകൾ ഒഴിവാക്കി പടം കാണുന്നവനെ കഥയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന തരത്തിലുള്ള ചിത്രീകരണവും എഡിറ്റിങും സംഗീതവും ആസ്വാദകന് പുതിയൊരു അനുഭവമാണ് സമ്മാനിച്ചത്. 'നെവര്‍ ബിഫോര്‍... നെവര്‍ എഗെയ്‌ന്‍' എന്നുവേണമെങ്കില്‍ ഒറ്റവാക്കില്‍ പ്രേമത്തെ വിലയിരുത്താം.


- " class="align-text-top noRightClick twitterSection" data="">