കൊവിഡ് കാലത്ത് അടിസ്ഥാന തൊഴിലാളികളായുള്ള സിനിമാപ്രവർത്തകരെ സഹായിക്കുന്നതിനായി ഫെഫ്‌ക ഒരു സിനിമയെടുക്കാൻ മുന്നോട്ടുവരണമെന്ന് ദേശീയ അവാർഡ് ജേതാവ് കൂടിയായ നിർമാതാവ് ഷിബു ജി. സുശീലൻ. പ്രതിഫലം ഇല്ലാതെ ബിസിനസ് സാധ്യതയുള്ള ആർട്ടിസ്റ്റുകളെയും സാങ്കേതികവിദഗ്‌ധരെയും ഉൾപ്പെടുത്തികൊണ്ട് സിനിമ എടുക്കണമെന്ന് നിർമാതാവ് ഫേസ്ബുക്കിലൂടെ വിശദീകരിച്ചു.
- " class="align-text-top noRightClick twitterSection" data="">
"ഏറ്റവും നല്ല ഏഴ് കഥകൾ കോർത്തിണക്കി 7 സംവിധായകർ,7 കാമറമാന്മാർ,7 എഡിടറ്റേഴ്‌സ്7 മ്യൂസിക് ഡയറക്ടറ്റേഴ്‌സ്..." ഒരേ സമയം പല സ്ഥലങ്ങളിൽ 7 യൂണിറ്റ് ടീമിനെ വച്ച് മികച്ച ആർട്ടിസ്റ്റുകളെ ഉൾപ്പെടുത്തി അഞ്ചോ ഏഴോ ദിവസങ്ങൾക്കുള്ളിൽ സിനിമ ചിത്രീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Also Read: മയക്കുമരുന്ന് കേസ് : സുശാന്ത് സിങ്ങിന്‍റെ സുഹൃത്ത് അറസ്റ്റില്‍
കൊവിഡ് കാലത്ത് ജോലി ഇല്ലാതിരിക്കുമ്പോഴും അത്യവശ്യ ഘട്ടങ്ങളിലും കുട്ടികളുടെ പഠനം, മരുന്ന്, ആഹാരസാധനങ്ങൾ എന്നിവയ്ക്ക് സഹപ്രവർത്തരെ സഹായിക്കുന്നതിനുള്ള മാർഗമാണ് ഷിബു ജി. സുശീലൻ വ്യക്തമാക്കിയത്. ഈ സിനിമ ഉടനെ നടന്നാൽ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസിനെത്തിച്ച് അതിലൂടെ ലഭിക്കുന്ന പണം നമ്മുടെ കൂടെ ഉള്ളവരുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ വേണ്ടി സഹായിക്കുമെന്നും സെവന്ത് ഡേ ചിത്രത്തിന്‍റെ നിർമാതാവ് ഷിബു ജി. സുശീലൻ പറഞ്ഞു.