ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ദ്വീപ് നിവാസികളുടെ സൈര്യജീവിതത്തെ തകർക്കുന്ന ഫാസിസ്റ്റ് ഭരണകൂട ഭീകരതയാണ് ലക്ഷദ്വീപിൽ നടക്കുന്നതെന്നും അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ അധികാരസ്ഥാനത്ത് നിന്ന് പിൻവലിക്കണമെന്നുമാണ് ആവശ്യം ഉയരുന്നത്. ലക്ഷദ്വീപ് ജനതയുടെ ശബ്‌ദത്തിനെ പിന്താങ്ങി കൂടുതൽ താരങ്ങൾ രംഗത്തെത്തുകയാണ്.
പൃഥ്വിരാജ്, റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, വീണ നായർ എന്നിവരെ കൂടാതെ, സണ്ണി വെയ്‌ൻ, ആന്‍റണി വർഗീസ്, രജിഷ വിജയൻ, അൻസിബ ഹസൻ എന്നിവരും സാഹിത്യകാരൻ ബെന്യാമിനും ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പൃഥ്വിരാജിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇൻസ്റ്റഗ്രം സ്റ്റോറിയിൽ പങ്കുവച്ച് ടൊവിനോ തോമസും ലക്ഷദ്വീപ് ജനങ്ങൾക്കൊപ്പം നിൽക്കുമെന്ന് വിശദമാക്കി.
മനോഹരമായ ഈ ദ്വീപിന് നമ്മുടെ സഹായം വേണമെന്നും അടിയന്തരമായി ഇത് പരിഗണിക്കണമെന്നും രജിഷ വിജയൻ ഫേസ്ബുക്കിൽ പറഞ്ഞു. നിരപരാധികളായ ജനങ്ങളുള്ള ലക്ഷദ്വീപിനെ പിന്തുണക്കൂവെന്ന് അൻസിബ ഹസൻ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
ലക്ഷദ്വീപിലെ സഹോദരങ്ങൾക്കും സഹോദരിമാർക്കുമൊപ്പമെന്ന് സണ്ണിവെയ്‌നും ഐക്യദാർഢ്യമറിയിച്ച് ആന്‍റണി വർഗീസും പ്രതികരിച്ചു.
- " class="align-text-top noRightClick twitterSection" data="">
- " class="align-text-top noRightClick twitterSection" data="">
പ്രഫുൽ പട്ടീലിന്‍റെ നേതൃത്വത്തിലുള്ള ഭരണകൂടം ദ്വീപിനെ തകർക്കുന്ന ഇല്ലസ്‌ട്രഷൻ പങ്കുവച്ചുകൊണ്ട് രക്ഷദ്വീപ് എന്ന് എഴുത്തുകാരൻ ബെന്യാമിൻ ഫേസ്‌ബുക്കിൽ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
More Read: ഇത് ഒരുമിച്ച് നിന്ന് ശബ്‌ദം ഉയർത്തേണ്ട സമയം: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യവുമായി ഗീതു മോഹൻദാസ്
തന്‍റെ പ്രിയസുഹൃത്തും ലക്ഷദ്വീപ് നിവാസിയുമായ ഐശ സുൽത്താന ലക്ഷദ്വീപിലെ അവസ്ഥ വിശദമാക്കികൊണ്ട് കുറിച്ച ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് സിനിമാ- ടെലിവിഷൻ നടി വീണ നായർ പ്രതികരിച്ചത്.