ബാലതാരമായി മലയാള സിനിമയിലെത്തി തെന്നിന്ത്യയിലെ നിരവധി ഭാഷകളില്‍ അഭിനയിച്ച് കഴിവുതെളിയിച്ച നടി ശരണ്യ മോഹന്‍ വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിന് അവധി കൊടുത്തിരിക്കുകയാണ്. 2015ലാണ് താരം തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി ഡോ.അരവിന്ദ് കൃഷ്ണയെ വിവാഹം ചെയ്തത്. സിനിമകളില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയകളിലും ടിക് ടോക്കിലും സജീവ സാന്നിധ്യമാണ് ശരണ്യയും ഭര്‍ത്താവ് അരവിന്ദും. അടുത്തിടെ ഇവര്‍ പോസ്റ്റ് ചെയ്ത ടിക് ടോക്ക് വീഡിയോക്ക് ശരണ്യയെ ബോഡി ഷെയ്മിങ് നടത്തുന്ന തരത്തില്‍ നിരവധി കമന്‍റുകളാണ് എത്തിയത്. ശരണ്യയുടെ ശരീര വണ്ണത്തെ കുറിച്ചുള്ള കമന്‍റിന് കൃത്യമായ കുറിക്ക് കൊള്ളുന്ന മറുപടി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ നടിയുടെ ഭര്‍ത്താവ് അരവിന്ദ്.
'