മലയാള സിനിമയിലെ ബാര്‍ബി ഡോള്‍ ഹണി റോസ് സിനിമയില്‍ എത്തിയിട്ട് പതിനഞ്ച് വര്‍ഷം പിന്നിടുന്നു. വിനയന്‍ ചിത്രം ബോയ് ഫ്രണ്ടിലൂടെയായിരുന്നു അരങ്ങേറ്റം. എന്നാല്‍ നായിക നടിയായി പ്രേക്ഷകര്‍ തിരിച്ചറിഞ്ഞ് തുടങ്ങിയത് അനൂപ് മേനോന്‍ ജയസൂര്യ ചിത്രം ട്രിവാന്‍ഡ്രം ലോഡ്‌ജിലെ കഥാപാത്രത്തിലൂടെയായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും അഭിനയിച്ചിട്ടുള്ള ഹണി റോസ് ഇതിനോടകം നിരവധി മലയാള ചിത്രങ്ങളിലും അഭിനയിച്ച് കഴിഞ്ഞു.
അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളും ഗ്ലാമര്‍ റോളുകളും ഹണി കൈകാര്യം ചെയ്യാറുണ്ട്. മോഡലിങും ചെയ്യാറുള്ള താരം പുതുതായി ഫേസ്ബുക്കില്‍ പങ്കുവെച്ച് ഫോട്ടോകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ദാവണി ധരിച്ചുളള നടിയുടെ മനോഹര ചിത്രങ്ങളാണ് സോഷ്യല്‍മീഡിയ നിറയുന്നത്. മനു മുളന്തുരുത്തിയാണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
ട്രെഡീഷണല്‍ ലുക്കിലുളള നടിയുടെ എറ്റവും പുതിയ ചിത്രങ്ങള്‍ക്ക് മികച്ച അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. അഭിനയത്തിനൊപ്പം ഇപ്പോള്‍ സംരഭക കൂടിയാണ് ഹണി റോസ്. രാമച്ചം കൊണ്ട് നിര്‍മിക്കുന്ന ആയൂര്‍വേദിക് സ്‌ക്രബര്‍ ഹണിറോസ് എന്ന ബ്രാന്‍ഡിന്‍റെ ഉടമയാണ് നടി. വിവിധ ഭാഷകളിലായി ഇരുപത്തഞ്ചിലധികം സിനിമകളിലാണ് ഹണി റോസ് അഭിനയിച്ചത്. മോഹന്‍ലാലിന്‍റെതായി ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ ബിഗ് ബ്രദറാണ് അവസാനമായി പുറത്തിറങ്ങിയ ഹണി റോസ് ചിത്രം.