ETV Bharat / sitara

യുട്യൂബില്‍ തരംഗമായി ലോകമേ മ്യൂസിക്കല്‍ ആല്‍ബം

author img

By

Published : Nov 16, 2020, 12:32 PM IST

വിനീത് കുമാര്‍ മെട്ടയില്‍ സംഗീതം ചെയ്‌തിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് ഏകലവ്യനാണ്

ലോകമേ മ്യൂസിക്കല്‍ ആല്‍ബം  മംമ്ത മോദന്‍ദാസ് ലോകമേ മ്യൂസിക്കല്‍ ആല്‍ബം  LOKAME ft Ekalavyan  LOKAME ft Ekalavyan Bani Chand Babu  മംമ്‍ത മോഹന്‍ദാസ് പ്രൊഡക്ഷന്‍സ്  Ekalavyan Bani Chand Babu Vineeth Kumar Mettayil  Mamta Mohandas Productions
യുട്യൂബില്‍ കത്തികയറി ലോകമേ മ്യൂസിക്കല്‍ ആല്‍ബം

മംമ്ത മോദന്‍ദാസ് ആദ്യമായി നിര്‍മിച്ച മ്യൂസിക് വീഡിയോ 'ലോകമേ'യുടെ ടീസര്‍ പുറത്തറങ്ങിയപ്പോള്‍ വലിയ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ശേഷം ശിശുദിനത്തിലാണ് മ്യൂസിക് ആല്‍ബം യുട്യൂബിലൂടെ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയത്. ആല്‍ബം റിലീസ് ചെയ്‌ത് ഒരു ദിവസം പിന്നിട്ടപ്പോള്‍ തന്നെ ഒരു ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. റേഡിയോ ജോക്കിയായ ഏകലവ്യന്‍ സുഭാഷ് പാടി ആസ്വാദകര്‍ ഏറ്റെടുത്ത 'ലോകമേ' എന്ന റാപ് സോങാണ് മ്യൂസിക് സിംഗിളായി റിലീസ് ചെയ്‌തിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ മ്യൂസിക് സിംഗിള്‍ എന്ന പ്രത്യേകതയോടെയാണ് ഗാനം എത്തിയത്.

  • " class="align-text-top noRightClick twitterSection" data="">

മംമ്‍ത മോഹന്‍ദാസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ മംമ്‍തയും നോയല്‍ ബെന്നും ചേര്‍ന്നാണ് മ്യൂസിക് സിംഗിള്‍ നിര്‍മിച്ചിരിക്കുന്നത്. വിഷ്വല്‍ എഫക്‌ട്‌സ് മേഖലയില്‍ വളരെ കാലത്തെ പ്രവര്‍ത്തന പരിചയമുള്ള ബാനി ചന്ദ് ബാബുവാണ് ഗാനത്തിന് അനുയോജ്യമായ കോണ്‍സെപ്റ്റ് തയാറാക്കി മ്യൂസിക് സിംഗിള്‍ സംവിധാനം ചെയ്‌തിരിക്കുന്നത്. സമകാലിക വിഷയങ്ങളില്‍ ഇടപെടാനും, പ്രതികരിക്കാനും, അതിനെ ചര്‍ച്ച ചെയ്യാനും ആഗ്രഹിക്കുന്ന മലയാളികളോട് ഏകലവ്യന്‍ സംവദിക്കുകയാണ് ഈ റാപ് ഗണത്തില്‍പ്പെടുത്താവുന്ന ആല്‍ബത്തിലൂടെ. ആമേന്‍, ഡബിള്‍ ബാരല്‍ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട ഛായാഗ്രാഹകനായി മാറിയ അഭിനന്ദന്‍ രാമാനുജമാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. പ്രസന്ന മാസ്റ്ററാണ് നൃത്തസംവിധാനം. വിനീത് കുമാര്‍ മെട്ടയില്‍ സംഗീതം ചെയ്‌തിരിക്കുന്ന ഗാനം പാടിയിരിക്കുന്നതും ഏകലവ്യനാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.