കൊവിഡ് 19 എന്ന മഹാമാരിയെ മറികടക്കാന്‍ കഠിനമായി പ്രയത്നിക്കുകയാണ് സംസ്ഥാനം. 21 ദിവസത്തേക്ക് ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ നിരവധി ആളുകളാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഹോം ക്വാറന്‍റൈനില്‍ കഴിയുന്നത്. തെരുവുകളില്‍ കഴിയുന്ന അനാഥരും നിരവധിയാണ്... റോഡുകളും കടകളും ഒഴിഞ്ഞതോടെ പലരും പട്ടിണിയിലാണ്. ഈ സാഹചര്യത്തില്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കാന്‍ തയ്യാറെടുക്കുകയാണ് ഫെഫ്ക.
- " class="align-text-top noRightClick twitterSection" data="">
സംഘടനക്ക് കീഴിലുള്ള മൂന്ന് വിഭാഗങ്ങള്‍ ഒരുമിച്ചാണ് 'അന്നം' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക് പിറകില്‍ പ്രവര്‍ത്തിക്കുന്നത്. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനാണ് ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ അറിയിച്ചത്. പ്രൊഡക്ഷന്‍ അസിസ്റ്റന്‍റ് വിഭാഗം, ഡ്രൈവേഴ്സ്, മെസ് ഈ മൂന്ന് വിഭാഗങ്ങള്‍ ചേര്‍ന്ന് ഭക്ഷണം തയ്യാറാക്കി ഡോര്‍ഡെലിവെറി ചെയ്യും. ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് ഇന്ന് മുതല്‍ പദ്ധതി നടപ്പിലാക്കി തുടങ്ങും. മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതിനെ കുറിച്ചും സംഘടന ആലോചിക്കുന്നുണ്ട്. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫെഫ്കയുടെ 400 വാഹനങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്.