ETV Bharat / sitara

ഗോവയിൽ വീണ്ടും രജത മയൂരം സ്വന്തമാക്കി എൽജെപി; മികച്ച സംവിധായകൻ ലിജോ ജോസ് പെല്ലിശേരി

author img

By

Published : Nov 28, 2019, 7:47 PM IST

Updated : Nov 28, 2019, 9:15 PM IST

ഈ വർഷത്തെ മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശേരിയെ തെരഞ്ഞെടുത്തു. ജല്ലിക്കട്ടിലെ സംവിധായക മികവിനാണ് എൽജെപിക്ക് അവാർഡ്.

എൽജെപിക്ക് അവാർഡ്  ലിജോ ജോസ് പെല്ലിശേരി  ഗോവയിൽ വീണ്ടും എൽജെപിക്ക് അവാർഡ് ലിജോ ജോസ് പെല്ലിശേരി  ജല്ലിക്കട്ടിന് അവാർഡ്  മികച്ച സംവിധായകൻ 2019  ഐഎഫ്‌എഫ്‌ഐ 2019  IFFI Goa news  Jellikettu film award  LJP award in IFFI  Lijo jose pallissery as Best Film Director  Best Film Director IFFI 2019  Goa festival
ലിജോ ജോസ് പെല്ലിശേരി

ഈമയൗവിന് ശേഷം വീണ്ടും അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ലിജോയുടെ കയ്യൊപ്പ്. ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ (ഐഎഫ്‌എഫ്‌ഐ) തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിന് ലിജോ ജോസ് പെല്ലിശേരി അർഹനായി. പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയ ജല്ലിക്കട്ടിലെ സംവിധാനത്തിനാണ് എൽജെപിക്ക് അവാർഡ്. 15 ലക്ഷം രൂപയും പ്രശസ്‌തി പത്രവുമാണ് പുരസ്‌കാരം.

The Silver Peacock Award for the Best Director goes to Lijo Jose Pellissery , for his film #Jallikattu at #IFFI2019 pic.twitter.com/TfwQGJ5Eo4

— PIB India (@PIB_India) November 28, 2019
കൂടാതെ, മാറിഗെല്ലയിലെ പ്രകടനത്തിന് സെയു യോര്‍ഗെക്ക് മികച്ച നടനുള്ള പുരസ്‌കാരവും മാരിഘട്ട് ചിത്രത്തിലെ അഭിനയത്തിന് ഉഷാ ജാദവിന് മികച്ച നടിയുടെ പുരസ്‌കാരവും ലഭിച്ചു. ബ്ലെയ്സ് ഹാരിസൺ സംവിധാനം ചെയ്‌ത ഫ്രഞ്ച് ചിത്രം പാര്‍ട്ടിക്ക്ള്‍സാണ് മികച്ച സിനിമ. ഇന്ന് വൈകിട്ട് ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
സംഗീത സംവിധായകന്‍ ഇളയരാജ, നടന്‍മാരായ അരവിന്ദ് സ്വാമി, പ്രേം ചോപ്ര, അസമീസ് സംവിധായകന്‍ മഞ്ജു ബോറ, കഥക് നര്‍ത്തകന്‍ പണ്ഡിറ്റ് ബിര്‍ജു മഹാരാജ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ഈമയൗവിന് ശേഷം വീണ്ടും അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ലിജോയുടെ കയ്യൊപ്പ്. ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ (ഐഎഫ്‌എഫ്‌ഐ) തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിന് ലിജോ ജോസ് പെല്ലിശേരി അർഹനായി. പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയ ജല്ലിക്കട്ടിലെ സംവിധാനത്തിനാണ് എൽജെപിക്ക് അവാർഡ്. 15 ലക്ഷം രൂപയും പ്രശസ്‌തി പത്രവുമാണ് പുരസ്‌കാരം.

കൂടാതെ, മാറിഗെല്ലയിലെ പ്രകടനത്തിന് സെയു യോര്‍ഗെക്ക് മികച്ച നടനുള്ള പുരസ്‌കാരവും മാരിഘട്ട് ചിത്രത്തിലെ അഭിനയത്തിന് ഉഷാ ജാദവിന് മികച്ച നടിയുടെ പുരസ്‌കാരവും ലഭിച്ചു. ബ്ലെയ്സ് ഹാരിസൺ സംവിധാനം ചെയ്‌ത ഫ്രഞ്ച് ചിത്രം പാര്‍ട്ടിക്ക്ള്‍സാണ് മികച്ച സിനിമ. ഇന്ന് വൈകിട്ട് ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
സംഗീത സംവിധായകന്‍ ഇളയരാജ, നടന്‍മാരായ അരവിന്ദ് സ്വാമി, പ്രേം ചോപ്ര, അസമീസ് സംവിധായകന്‍ മഞ്ജു ബോറ, കഥക് നര്‍ത്തകന്‍ പണ്ഡിറ്റ് ബിര്‍ജു മഹാരാജ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
Intro:Body:Conclusion:
Last Updated : Nov 28, 2019, 9:15 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.