ETV Bharat / sitara

പണ്ട്‌ കത്ത്‌ തന്ന പോസ്‌റ്റ്മാന്‍റെ പ്രാര്‍ഥന! കര്‍ണാടക സര്‍ക്കാര്‍ സര്‍വീസില്‍ ചാക്കോച്ചന്‌ ജോലി - Kunchacko Boban got postman job in Karnataka

Kunchacko Boban got postman job in Karnataka: ചാക്കോന്‍റെ സര്‍ക്കാര്‍ സര്‍വീസിലെ പുതിയ ജോലി വിവരമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. തനിക്ക്‌ കര്‍ണാടക സര്‍വീസില്‍ ജോലി ലഭിച്ച വിവരം താരം തന്നെ ആരാധകരെ അറിയിച്ചിരിക്കുകയാണ്.

Kunchacko Boban recognizes the postman  പണ്ട്‌ കത്ത്‌ തന്ന പോസ്‌റ്റ്മാന്‍റെ പ്രാര്‍ഥന  കര്‍ണാടക സര്‍ക്കാര്‍ സര്‍വീസില്‍ ചാക്കോച്ചന്‌ ജോലി  Kunchacko Boban got postman job in Karnataka  Kunchacko Boban postman job comments
പണ്ട്‌ കത്ത്‌ തന്ന പോസ്‌റ്റ്മാന്‍റെ പ്രാര്‍ഥന! കര്‍ണാടക സര്‍ക്കാര്‍ സര്‍വീസില്‍ ചാക്കോച്ചന്‌ ജോലി
author img

By

Published : Jan 31, 2022, 3:57 PM IST

Kunchacko Boban got postman job in Karnataka: മലയാളികളുടെ ചോക്ലേറ്റ്‌ താരം കുഞ്ചാക്കോ ബോബന്‌ സര്‍ക്കാര്‍ സര്‍വീസില്‍ ജോലിയോ? ആരാധകര്‍ക്കിടയിലെ സംസാരവിഷയമാണിപ്പോള്‍ ചാക്കോന്‍റെ സര്‍ക്കാര്‍ സര്‍വീസിലെ പുതിയ ജോലി വിവരം. തനിക്ക്‌ കര്‍ണാടക സര്‍വീസില്‍ ജോലി ലഭിച്ച വിവരം താരം തന്നെ ആരാധകരെ അറിയിച്ചിരിക്കുകയാണ്.

Kunchacko Boban postman job comments: പോസ്‌റ്റ്‌മാനായിട്ടാണ് താരത്തിന് ജോലി ലഭിച്ചിരിക്കുന്നത്‌. ഇക്കാര്യം ചാക്കോച്ചന്‍ തന്‍റെ ഫേസ്‌ബുക്ക്‌ പേജിലൂടെ പങ്കുവയ്‌ക്കുകയായിരുന്നു. 'അങ്ങനെ കര്‍ണാടകയില്‍ സര്‍ക്കാര്‍ ജോലിയും സെറ്റായി... പണ്ട്‌ കത്തുകള്‍ കൊണ്ട്‌ തന്ന പോസ്‌റ്റ്‌മാന്‍റെ പ്രാര്‍ഥന.'- ഇപ്രകാരമായിരുന്നു നേരത്തെ ചാക്കോച്ചന്‍ വേഷമിട്ടൊരു സിനിമയിലെ ചിത്രം പങ്കുവച്ച്‌ കൊണ്ട്‌ കുറിച്ചത്‌.

  • " class="align-text-top noRightClick twitterSection" data="">

താരത്തിന്‍റെ ഈ പോസ്‌റ്റിന്‌ താഴെ നിരവധി സഹതാരങ്ങള്‍ രസകരമായ കമന്‍റുകളുമായി എത്തിയിരിക്കുകയാണ്. 'അപ്പോള്‍ നാളെ ഒന്നാം തീയതി ശമ്പളം കിട്ടുമല്ലോ.. ചിലവുണ്ട്‌..' -ആന്‍റണി വര്‍ഗീസ്‌ കുറിച്ചു. 'ഇനിയങ്ങോട്ട്‌ എങ്ങനാ? ലീവൊക്കെ കിട്ടുമോ? പടങ്ങള്‍ എഴുതണോ വേണ്ടയോ എന്നറിയാനാ'- മിഥുന്‍ മാന്യുല്‍ തോമസ്‌ കുറിച്ചു.

കര്‍ണാടക സര്‍ക്കാര്‍ പാഠപുസ്‌തകത്തില്‍ വിവിധ തൊഴില്‍ മേഖലകളെ പരിചയപ്പെടുത്തുന്ന ഒരു പേജിലാണ് ചാക്കോച്ചനും ഇടംപിടിച്ചത്‌. പൊലീസ്‌, അധ്യാപകന്‍, നഴ്‌സ്‌, ഡ്രൈവര്‍ തുടങ്ങീ സമൂഹത്തിന്‍റെ എല്ലാ മേഖലകളിലെയും ജീവനക്കാരെയും പോസ്‌റ്ററില്‍ കാണാം. ഇക്കൂട്ടത്തില്‍ പോസ്‌റ്റ്‌മാനായി കുഞ്ചാക്കോ ബോബന്‍റെ ചിത്രമാണ് നല്‍കിയിരിക്കുന്നത്‌.

ചാക്കോച്ചന്‍റെ സിനിമയിലെ ഒരു പോസ്‌റ്റ്‌മാന്‍ വേഷത്തിലുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്‌. 'ഒരിടത്തൊരു പോസ്‌റ്റ്‌മാന്‍' എന്ന സിനിമയിലെ ചാക്കോച്ചന്‍റെ ചിത്രമാണ് കര്‍ണാടക പാഠപുസ്‌തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

2010ല്‍ കുഞ്ചാക്കോ ബോബനെ നായകനാക്കി ഷാജി അസീസ്‌ സംവിധാനം ചെയ്‌ത ചിത്രമാണ് 'ഒരിടത്തൊരു പോസ്‌റ്റ്‌മാന്‍'.

Also Read: അജിത്‌ മോഹന്‍ലാലിന്‌ വിനയാകുമോ?

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.