ETV Bharat / sitara

'കലയ്ക്കും മനുഷ്യത്വത്തിനും വെവ്വേറെ പുരസ്കാരം പരിഗണിക്കണം' ; അടൂരിനെതിരെ കെ.ആർ മീര - kr meera onv award news

സ്വഭാവഗുണം പരിശോധിച്ചിട്ടല്ല അവാർഡ് നിർണയിക്കുന്നതെന്ന അടൂർ ഗോപാലകൃഷ്ണന്‍റെ പ്രസ്‌താവനക്കെതിരെയാണ് കെ.ആർ മീരയുടെ പ്രതികരണം.

ഒഎന്‍വി പുരസ്‌കാരം പുതിയ വാർത്ത  ഒഎന്‍വി അവാർഡ് വൈരമുത്തു വാർത്ത  ഒഎന്‍വി അവാർഡ് കെആർ മീര വാർത്ത  ഒഎൻവി കൾച്ചറൽ അക്കാദമി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണൻ മീര വാർത്ത  കെആർ മീരയുടെ പ്രതികരണം വാർത്ത  onv award news  onv award adoor gopalakrishnan news latest  adoor gopalakrishnan onv meera news  kr meera onv award news  vairamuthu kr meera onv award news
അടൂരിനെതിരെ കെ.ആർ മീര
author img

By

Published : May 27, 2021, 11:01 PM IST

ഒഎന്‍വി പുരസ്‌കാരം തമിഴ് കവി വൈരമുത്തുവിന് നല്‍കാനുള്ള തീരുമാനത്തിനെതിരെ എഴുത്തുകാരി കെ.ആര്‍ മീര. വൈരമുത്തുവിനെ അവാര്‍ഡിന് പരിഗണിച്ചത് സ്വഭാവഗുണം പരിശോധിച്ചിട്ടല്ല എന്ന ഒഎൻവി കൾച്ചറൽ അക്കാദമി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍റെ പ്രസ്താവനയ്‌ക്കെതിരെയും മീര രംഗത്തെത്തി. അടൂരിന്‍റെ മറുപടിയിൽ താൻ കഠിനമായി പ്രതിഷേധിക്കുന്നു.അദ്ദേഹത്തെ തിരുത്താന്‍ താന്‍ ആരുമല്ല. എന്നാലും സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ അദ്ദേഹം പറയുന്നതുപോലെ ‘സ്വഭാവഗുണമില്ലായ്മ’ അല്ല, മനുഷ്യത്വമില്ലായ്മയാണ്. കലയ്ക്കും മനുഷ്യത്വത്തിനും കൂടി വെവ്വേറെ അവാര്‍‍ഡ്‍ പരിഗണിക്കണമെന്ന് അപേക്ഷിക്കുന്നതായും കെ.ആർ മീര ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചു.

കെ.ആർ മീര ഫേസ്ബുക്കിൽ കുറിച്ചത്

'പതിനേഴോളം സ്ത്രീകളുടെ #മീടൂ ആരോപണങ്ങള്‍ക്ക് വിധേയനായ തമിഴ് ഗാനരചയിതാവിന് ജ്ഞാനപീഠ ജേതാവും മലയാളത്തിന്‍റെ അഭിമാനവും വിശ്വമാനവികതയുടെ കവിയുമായ യശ:ശരീരനായ ഒ.എന്‍.വി. കുറുപ്പിന്‍റെ പേരിലുള്ള പുരസ്കാരം നല്‍കിയതിലുള്ള വിമര്‍ശനങ്ങളോട് ഒ.എന്‍.വി. കള്‍ച്ചറല്‍ അക്കാദമി ചെയര്‍മാന്‍ ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍റെ ‘‘ഒരാളുടെ സ്വഭാവഗുണം പരിശോധിച്ചിട്ട് കൊടുക്കാവുന്ന അവാര്‍ഡ് അല്ല ഒ. എന്‍. വി. സാഹിത്യ പുരസ്കാരം’ എന്ന പ്രതികരണത്തോട് ഞാന്‍ കഠിനമായി പ്രതിഷേധിക്കുന്നു.

  • " class="align-text-top noRightClick twitterSection" data="">

More Read: 'കല പീഡനങ്ങൾക്കുള്ള മറയാകരുത്'; ഒ.എന്‍.വി പുരസ്കാരം വൈരമുത്തുവിന് നല്‍കുന്നതില്‍ ഡബ്ല്യു.സി.സി

കാരണം, ഞാനറിയുന്ന ഒ.എന്‍.വി. കുറുപ്പിന് സ്വഭാവഗുണം വളരെ പ്രധാനമായിരുന്നു. അരാജകത്വത്തിലാണ് കവിത്വം എന്നു വിശ്വസിക്കപ്പെട്ടിരുന്ന ഒരു കാലത്ത് അങ്ങനെയല്ലാതെയും കവിയാകാം എന്ന് തെളിയിച്ച കവിയായിരുന്നു ഒ.എന്‍.വി. കവിതയെന്നാല്‍ കവിയുടെ ജീവിതം കൂടി ചേര്‍ന്നതാണ് എന്ന് ധ്വനിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ വ്യക്തിത്വം. കവിതയിലെ പദങ്ങളിലും ഉപമകളിലും പോലും മനുഷ്യാന്തസ്സിനെ ഹനിക്കുന്നതൊന്നും കടന്നുവരരുതെന്ന് അദ്ദേഹം നിഷ്കര്‍ഷിച്ചിരുന്നു. ഏതെങ്കിലും സ്ത്രീയോടു മോശമായ ഒരു വാക്കെങ്കിലും ഉപയോഗിച്ചതായി അദ്ദേഹത്തെ കുറിച്ച് ശത്രുക്കള്‍ പോലും പറഞ്ഞു കേട്ടിട്ടില്ല. അത്തരം ആരോപണങ്ങള്‍ക്ക് വിധേയരായവരെ അദ്ദേഹം അടുപ്പിച്ചിട്ടുമില്ല.

ഒ.എന്‍.വി. സാറിന്‍റെ പേരിലുള്ള അവാര്‍ഡുകള്‍ ഇതിനുമുമ്പ് കിട്ടിയത് ആര്‍ക്കൊക്കെയാണ്? ആദ്യ അവാര്‍ഡ് സരസ്വതി സമ്മാന്‍ ജേതാവായ സുഗതകുമാരി ടീച്ചര്‍ക്ക്. പിന്നീട് ജ്ഞാനപീഠ ജേതാക്കളായ എം.ടി. വാസുദേവന്‍ നായരും അക്കിത്തവും തുടര്‍ന്ന് മലയാള നിരൂപണത്തിലെ ദീപസ്തംഭമായ എം. ലീലാവതി ടീച്ചറും. മലയാള ഭാഷയിലെ വഴിവിളക്കുകളായ നാല് എഴുത്തുകാര്‍.

‘‘അല്ലെങ്കില്‍പ്പിന്നെ സ്വഭാവഗുണത്തിന് പ്രത്യേക അവാര്‍ഡ് കൊടുക്കണം.’’ എന്നുകൂടി ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രസ്താവിച്ചിട്ടുണ്ട്. ശ്രീ അടൂര്‍ ഗോപാലകൃഷ്ണനെ തിരുത്താന്‍ ‍ഞാന്‍ ആരുമല്ല. പക്ഷേ, സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ അദ്ദേഹം പറയുന്നതുപോലെ ‘സ്വഭാവഗുണമില്ലായ്മ’ അല്ല. മനുഷ്യത്വമില്ലായ്മയാണ്. കലയ്ക്കും മനുഷ്യത്വത്തിനും കൂടി വെവ്വേറെ അവാര്‍‍ഡ്‍ പരിഗണിക്കാന്‍‍ അപേക്ഷ‍.'

വനിത ചലച്ചിത്രസംഘടനയായ ഡബ്ല്യുസിസിയും പാർവതി തിരുവോത്തും ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.